അധോലോകത്ത് കട്ടപ്പക്കും ആട് തോമയ്ക്കും ബിലാലിനുമൊപ്പം ഇനി കിനാവള്ളിയുടെ മധുരവും നുണയാം..

അധോലോകത്ത് കട്ടപ്പക്കും ആട് തോമയ്ക്കും ബിലാലിനുമൊപ്പം ഇനി കിനാവള്ളിയുടെ മധുരവും നുണയാം..

പുതുമുഖങ്ങൾ അണിനിരന്ന സുഗീത് ചിത്രമാണ് കിനാവള്ളി . വിജയകരമായി രണ്ടാം വാരവും തിയേറ്ററുകൾ നിറഞ്ഞ പ്രദർശനം തുടരുകയാണ് ചിത്രം. ഓർഡിനറി , മധുര നാരങ്ങാ , ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷ ഒട്ടും ചോരാതെയാണ് കിനാവള്ളിയെ സുഗീത് തിയേറ്ററുകളിൽ എത്തിച്ചത്. മികച്ച നിരൂപക പ്രശംസ നേടിയ കിനാവള്ളി ഇപ്പോൾ കണ്ടു മാത്രമല്ല , നുണഞ്ഞും അസ്വദിക്കാം ..

കിനാവള്ളിയുടെ പേരിൽ ഐസ് ക്രീം ഇറങ്ങിയിരിക്കുന്നു. ചാലക്കുടിയിലുള്ള അധോലോകം ഐസ് ക്രീം പാര്ലറിലാണ് കിനാവള്ളി ഐസ് ക്രീം ഉള്ളത്. കിനാവള്ളി മാത്രമല്ല , ആട് തോമയും , ബിലാലിക്കയും ഗബ്ബാർ സിങ്ങുമൊക്കെ ഇവിടെയുണ്ട്. മുൻ നിര ഹിറ്റ് ചിത്രങ്ങൾക്കാണ് ഇത്തരം പിന്തുണ ലഭിക്കാറുള്ളത്. ആട് തോമാക്കും ബിലാലിനുമൊപ്പം പുതുമുഖങ്ങൾ വിജയിപ്പിച്ച കിനാവള്ളിയും ഐസ് ക്രീം മധുരത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ഐസ് ക്രീമിൽ മാത്രം ഒതുങ്ങുന്നില്ല കിനാവള്ളിയുടെ വിജയഗാഥ . ചിരിയും ഭയവും ഹരീഷ് കണാരന്റെ തകർപ്പൻ കോമഡിയുമൊക്കെയായി കിനാവള്ളി മുന്നേറുമ്പോൾ പ്രേക്ഷകരുടെ ആവശ്യമനുസരിച്ച് മുപ്പത്തഞ്ചിലധികം നൈറ്റ് ഷോകളാണ് വർധിപ്പിച്ചിരിക്കുന്നത്.

kinavalli movie special ice cream

Sruthi S :