എ.ആർ റഹ്മാനും കിനാവള്ളിയും തമ്മിൽ എന്താണ് ബന്ധം ?! ഒന്നുമില്ല എന്ന് പറയാൻ വരട്ടെ….. ഒരു ബന്ധമുണ്ട് !!

എ.ആർ റഹ്മാനും കിനാവള്ളിയും തമ്മിൽ എന്താണ് ബന്ധം ?! ഒന്നുമില്ല എന്ന് പറയാൻ വരട്ടെ….. ഒരു ബന്ധമുണ്ട് !!

പുതുമുഖങ്ങളെ അണിനിരത്തി സുഗീത് ഒരുക്കുന്ന റൊമാന്റിക് ഹൊറർ ത്രില്ലർ ശ്രേണിയിലുള്ള സിനിമയാണ് ‘കിനാവള്ളി’. ഈ കൊച്ചു ചിത്രവും ലോകം കീഴടക്കിയ സംഗീതസംവിധായകൻ എ.ആർ റഹ്മാനും തമ്മിൽ എന്താണ് ബന്ധമെന്നറിയണ്ടേ ?!

പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമകളെയൊക്കെ കൊച്ചു ചിത്രങ്ങൾ എന്നാണ് നമ്മൾ പറയാറുള്ളത്. എന്നാൽ സംവിധായകൻ സുഗീത് ഈ കൊച്ചു ചിത്രത്തിന് പിന്നിലും ഒരു വലിയ പുള്ളിയെ, ഒരു ഇന്ത്യൻ ലെജൻഡ് നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നമ്മുക്കിന്ന് ആ ആളെ ഒന്ന് പരിചയപ്പെടാം.

അദ്ദേഹത്തിന്റെ പേരാണ് ‘എസ്. ശിവകുമാർ’. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ
പലർക്കും അദ്ദേഹത്തെ അറിയാൻ കഴിയില്ല. IMDB-യിൽ അദ്ദേഹത്തിന്റെ പേര് ഒന്ന് തിരയുകയാണെങ്കിൽ ആ പേര് എഴുതി ചേർക്കപ്പെട്ട ചിത്രങ്ങൾ നമ്മളെ ഏവരെയും അത്ഭുതപ്പെടുത്തിയേക്കാം. ദിൽസേ, സ്വദേശ്, മംഗൾ പാണ്ഡെ, വാട്ടർ തുടങ്ങിയ എക്കാലവും ഓർമ്മയിൽ നിൽക്കുന്ന ചിതങ്ങൾക്കൊപ്പം, മണിരത്‌നം, അശുദോഷ് ഗൗരിക്കർ തുടങ്ങി എ.ആർ മുരുകദോസ് വരെയുള്ളവരുടെ ഡ്രീം വർക്കുകളിൽ ഒക്കെയും സൗണ്ട് എൻജിനീയറായും ഓഡിയോഗ്രാഫർ ആയും ചീഫ് സൗണ്ട് മിക്സർ ആയും വർക്ക് ചെയ്ത S.ശിവകുമാർ ഇന്നും ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ശബ്ദ വിസ്മയങ്ങളുടെ ഭാഗമായി നിലനിൽക്കുന്നു.

മലയാളത്തിലെ ആദ്യ ഡോൾബി അറ്റ്‌മോസ് ഹൊറർ ഫിലിം കിനാവള്ളിയാണ് എന്നാണ് കരുതുന്നത്. AR റഹ്മാന്റെ സ്വന്തം സ്റ്റുഡിയോ ആയ AM സ്റ്റുഡിയോയിൽ, അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അസ്സിസ്റ്റന്റ് ആയ S.ശിവകുമാർ തന്നെയാണ് ‘കിനാവള്ളി’ എന്ന ഈ കൊച്ചു ഈ ചിത്രത്തിന് വേണ്ടിയും സൗണ്ട് മിക്സിങ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ തട്ടകത്തിലേക്ക് കടന്ന് വരുകയാണ് ഇൻഡ്യൻ സിനിമയുടെ തന്നെ വിസ്മയമായ ശ്രീ.ശിവകുമാർ.

Kinavalli audio mix done by S.Sivakumar

Abhishek G S :