ക്യൂൻ; ഐശ്വര്യ റായിക്കൊപ്പമുള്ള സെൽഫിയുമായി കിം കദാർഷിയൻ

അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ഗംഭീരമാക്കി ആഘോഷമാക്കുകയാണ്. വിവാഹാഘോഷത്തിൽ നിരവധി പ്രമുഖരാണ് എത്തിയിരുന്നത്. ഇതിൽ എത്തിയ പ്രധാന സെലിബ്രിറ്റികളിൽ ഒരാളായിരുന്നു കിം കദാർഷിയൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഫംങ്ഷനിലെ ദൃശ്യങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായത്. ഈ വേളയിൽ ഐശ്വര്യയ്‌ക്കൊപ്പമുള്ള കിമ്മിന്റെ ഒരു സെൽഫി ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിർവാദ് ചടങ്ങിൽ നിന്നുള്ള ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദേസി ലുക്കിലാണ് ഐശ്വര്യക്കൊപ്പം കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐശ്വര്യയെ ക്യൂൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കിം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തിൽ പങ്കെടുക്കാനായി കിം എത്തിയത്. കിമ്മിനൊപ്പം സഹോദരി ക്ലോ കദാർഷിയനും എത്തിയിരുന്നു. അതേസമയം, വിവാഹച്ചടങ്ങുകളിൽ ഐശ്വര്യ റായ് മകൾക്കൊപ്പം എത്തിയത്. എന്നാൽ അഭിഷേക് ബച്ചൻ പിതാവ് അമിതാഭ് ബച്ചൻ, ജയാ ബച്ചൻ സഹോദരി ശ്വേത, ശ്വേതയുടെ ഭർത്താവും മക്കളും ഒന്നിച്ചാണ് അംബാനി കല്യാണത്തിന് എത്തിയത്.

ബച്ചൻ കുടുംബവും ഒന്നിച്ചാണ് അനന്തിനും രാധികയ്ക്കുമൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാൽ ഐശ്വര്യയും മകൾ ആരാധ്യയും ഒറ്റയ്ക്കാണ് വിവാഹത്തിനെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും. ബച്ചൻ കുടുംബവുമായി രസത്തിലല്ല ഐശ്വര്യ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതിനിടെ നടി രേഖയും ഐശ്വര്യയും തമ്മിൽ സ്‌നേഹം പങ്കുവെക്കുന്ന ചില ദൃശ്യങ്ങൾ കൂടി പ്രചരിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ നടിയായ രേഖയും ഐശ്വര്യ റായിയും തമ്മിൽ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും തുടർന്ന് പോരുകയാണ്. വിവാഹസ്ഥലത്ത് ഒരുമിച്ച് എത്തിയ ഐശ്വര്യയും രേഖയും പരസ്പരം കാണുകയും കെട്ടിപ്പിടിച്ച് സ്‌നേഹം കൈമാറുകയും ചെയ്തിരുന്നു.

ഇരുവരും സമാനമായ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്. ഇതും ശ്രദ്ധേയമായി. അതേസമയം രേഖയും ഐശ്വര്യയും തമ്മിൽ അടുപ്പമുണ്ടെങ്കിലും ബച്ചൻ കുടുംബം അകറ്റി നിർത്തുന്ന നടിമാരിൽ ഒരാൾ രേഖയാണ്. മുൻപ് അമിതാഭ് ബച്ചനും രേഖയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇതറിഞ്ഞ ഭാര്യ ജയ ബച്ചൻ താരങ്ങൾക്ക് വിലക്ക് കൽപ്പിക്കുകയും ഇതോടെ അമിതാഭ് ആ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നുമൊക്കെയാണ് കഥകൾ.

പിന്നീട് ബച്ചനും രേഖയും തമ്മിൽ യാതൊരു സൗഹൃദവുമില്ലാതെയായി. എന്നാൽ മരുമകൾ രേഖയുമായി അടുപ്പം കാണിക്കുന്നതാണോ ജയ ബച്ചനെ ചൊടിപ്പിക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകർ. മാത്രമല്ല ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം നടന്ന അഭിഷേകിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Vijayasree Vijayasree :