കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

സുധിയുടെ മരണം വരെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകുന്നത്. 1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ വീഡിയോ മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു.

എല്ലാ പണികളും പൂർത്തിയാക്കിയ വീടാണ് സന്നദ്ധ സംഘടന കുടുംബത്തിന് നൽകിയത്. സുധിയുടെ മക്കളായ രാ​ഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. എല്ലാം സുധിച്ചേട്ടന്റേയും ദൈവത്തിന്റേയും അനുഗ്രഹം. സുധിച്ചേട്ടനെ എല്ലാവരും സ്നേഹിക്കുന്നത് കൊണ്ടാണല്ലോ ഇത്തരമൊരു വീട് കെഎച്ച്ഡിസി ഒരുക്കി തന്നത്. പാല് കാച്ചുക മാത്രമാണ് ഞങ്ങൾ ചെയ്തത്. മറ്റൊരു ടെൻഷനും ഞങ്ങൾക്ക് ഉണ്ടായില്ല. സുധിച്ചേട്ടൻ ഇല്ലെന്നതാണ് സങ്കടം. ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം.

വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല. സുധിച്ചേട്ടന്റെ ആ ത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നത്. ഈ വീട് കിച്ചുവിന്റേയും റിതപ്പന്റേയും പേരിലാണ് എന്ന് രേണുവും നേരത്തെ പറഞ്ഞിരുന്നു.

പഠനവുമായി ബന്ധപ്പെട്ട് സുധിയുടെ കുടുംബവീടുള്ള കൊല്ലത്താണ് മൂത്തമകൻ രാഹുൽ താമസിക്കുന്നത്. ആനിമേഷൻ വിദ്യാർത്ഥിയാണ് രാ​ഹുൽ. ക്ലാസില്ലാത്ത ദിവസങ്ങളിൽ സമയം കണ്ടെത്തി കോട്ടയത്ത് വന്ന് സഹോദരനേയും രേണുവിനേയും രാഹുൽ സന്ദർശിക്കാറുണ്ട്. രേണുവിനും ഇളയ മകനും ഒപ്പം രേണുവിന്റെ മാതാപിതാക്കളാണ് താമസിക്കുന്നത്. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം കുഞ്ഞനിയനെ കാണാനും അവനൊപ്പം സമയം ചിലവഴിക്കാനുമായി രാഹുൽ കോട്ടയത്തെ സുധിലയത്തിൽ എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ കിച്ചു ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് കിച്ചു യുട്യൂബ് ചാനൽ ആരംഭിച്ചത്. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ഇപ്പോഴുണ്ട്. കൊല്ലത്ത് നിന്നും കുഞ്ഞനിയൻ റിതുലിനെ കാണാൻ വരുമ്പോഴുള്ള കാഴ്ചകളും റിതുലിന്റെ സന്തോഷവുമെല്ലാമാണ് വീഡിയോയിൽ കാണുന്നത്. റിഥപ്പനൊപ്പം ഒരു ദിവസം എന്നായിരുന്നു രാഹുൽ വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്. കൊല്ലത്ത് നിന്നും ബൈക്കിലാണ് സുഹ‍ൃത്തിനൊപ്പം കോട്ടയത്തേക്ക് രാഹുൽ പോയത്.

കോട്ടയത്ത് എത്തും വരെയുള്ള വഴിയോര കാഴ്ചകളെല്ലാം വ്ലോ​ഗിൽ രാഹുൽ ഉൾപ്പെടുത്തിയിരുന്നു. രാഹുൽ എത്തുമ്പോൾ സ്റ്റിച്ച് ചെയ്ത് കിട്ടിയ സ്കൂൾ യൂണിഫോം ധരിച്ച് ഫിറ്റിങ് നോക്കുകയായിരുന്നു റിതുൽ. രാഹുലുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിൽ അച്ഛന്റേയും അമ്മയുടേയും ട്രോഫികൾ കാണിച്ച് തരാമെന്ന് പറഞ്ഞ് റിഥപ്പൻ കൂട്ടികൊണ്ടുപോകുന്നുണ്ട്. സുധിക്ക് ലഭിച്ച മൊമന്റോകളും ട്രോഫികളും കട്ടിലിനടിയിൽ തുറന്ന് കിടക്കുന്ന ഒരു കവറിനുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു. രേണുവിന് ലഭിച്ച ട്രോഫികൾ സ്വീകരണ മുറിയിൽ ടേബിളിൽ നിരത്തിവെച്ചിട്ടുമുണ്ട്.

വീഡിയോ കണ്ടതോടെ സുധിക്ക് ലഭിച്ച അം​ഗീകാരങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നതിനെ ആളുകൾ കമന്റിലൂടെ വിമർശിച്ചു. രേണുവിന്റെ ട്രോഫികൾ ടേബിളിന്റെ പുറത്തും സുധിയുടെ ട്രോഫികൾ കട്ടിലിന്റെ അടിയിലും, സുധി ചേട്ടന്റെ ട്രോഫി എല്ലാം കട്ടിലിന്റെ അടിയിൽ നിന്നും എടുത്ത് കൊല്ലത്ത് കൊണ്ടുപോയി ചേട്ടന്റെ അമ്മയെ ഏൽപ്പിക്കൂ കിച്ചു. അവർ അതൊക്കെ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കും. വെറുതെ അനാഥമായി കട്ടിലിനടിയിൽ കിടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു.

സുധി ചേട്ടന്റെ വീട്ടിൽ പുള്ളിക്ക് കിട്ടിയ ട്രോഫികളുടെ സ്ഥാനം പഴയ സഞ്ചിയിൽ കട്ടിലിന്റെ അടിയിൽ. ഇതും രേണുവിന്റെ സ്നേഹമാവും അല്ലേ എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. ഒപ്പം വീട് വൃത്തിയില്ലാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് എതിരേയും ആളുകളുടെ കമന്റുകളുണ്ട്. ആ വീട് സുധി മരിച്ചപ്പോൾ സുധിയുടെ വൈഫിനും കുട്ടികൾക്കും കൂടി താമസിക്കാനാണല്ലോ പണിത് കൊടുത്തത്. അല്ലാതെ രേണുവിന്റെ വീട്ടുകാർക്ക് താമസിക്കാനല്ലല്ലോ. എന്നിട്ട് ഇപ്പോൾ കുടുംബം മൊത്തം ആ വീട്ടിലും. കിച്ചു ഒരു വിരുന്നുകാരനെപോലെയും. ആ വീട് വൃത്തിയായി പോലും സൂക്ഷിക്കുന്നില്ല, വീടിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു. എത്ര നല്ല വീടായിരുന്നു, സുധിയുടെ മക്കൾക്ക് വെച്ച് കൊടുത്ത വീട് രേണുവിന്റെ വീട്ടുകാർ കയ്യെറിയല്ലേ.വീട് മൊത്തം കുളമായല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഏറെ നാളുകൾക്ക് ശേഷമാണ് കിച്ചു റിതിലിനെ കാണാനെത്തുന്നത്. ചേട്ടനെ കണ്ടതോടെ വിശേഷങ്ങൾ പറയാനും വീട്ടിലെ പുതിയ കാര്യങ്ങളെല്ലാം കാണിച്ചും വിവരിച്ചും കൊടുക്കാനുള്ള ധൃതിയായിരുന്നു റിഥപ്പന്. സ്കൂളിൽ പോകുന്നുണ്ടോ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഒന്നാം ക്ലാസിൽ എന്നായിരുന്നു മറുപടി. ഒപ്പം ചേട്ടന് എന്താണ് പഠിക്കുന്നത് എന്നതിനെ കുറിച്ചും ചോദിച്ച് അറിയുന്നുണ്ടായിരുന്നു. കുടുംബചിത്രത്തിലുള്ള സുധിയെ ചൂണ്ടി കാണിച്ച് ഇത് എന്റേയും ചേട്ടന്റേയും അച്ഛനാണെന്നാണ് റിതുൽ പറഞ്ഞത്. രേണുവിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി ഇത് ചേട്ടന്റെ അമ്മയാണെന്നും റിതുൽ പറയുന്നുണ്ടായിരുന്നു.

ചേട്ടൻ യാത്ര പറഞ്ഞ് പോകാനിറങ്ങിയതോടെ റിഥപ്പന്റെ മുഖം വാടി. മനസില്ലാ മനസോടെയാണ് കിച്ചു ചേട്ടന് റിഥപ്പൻ യാത്ര പറഞ്ഞത്. വൈകീട്ട് വരണേ… എന്നിട്ട് നാളെ പോകാം എന്നെല്ലാം പറയുന്നതും കേൾക്കാം. ഇനിയും ഇടയ്ക്ക് ഞാൻ വരും. ക്ലാസുള്ളതുകൊണ്ടാണ് വരാത്തതെന്നും രാഹുൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. കിച്ചു ഹെൽമെറ്റിട്ട് നിന്നപ്പോൾ ശരിക്കും സുധിയേപോലെ തോന്നി, കിച്ചു അപ്പന്റെ സ്ഥാനത് നിന്ന് ആ കുഞ്ഞിന് വേണ്ടത് വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, കിച്ചു പറ്റുമ്പോഴൊക്കെ റിഥപ്പനെ പോയി കാണണം. അവന് നീയാണ് ആശ്വാസം. പോകുന്നുവെന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ സങ്കടം മുഴുവൻ മുഖത്തുണ്ടായിരുന്നു എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു.

അതേസമയം, അടുത്തിടെ രേണു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്. എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു.

മൂത്ത മകൻ വേണമല്ലോ ബലിയിടാൻ. അതുകൊണ്ട് അവൻ കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്.

പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.

ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ‌ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.

ജീവന് തുല്യം സ്‌നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം എന്നും രേണു പറഞ്ഞിരുന്നു. ഇപ്പോൾ ആൽബം പാട്ടുകളും ഷോർട്ട് ഫിലിമുമൊക്കെയായി തിരക്കിലാണ് രേണു. ആൽബം എന്നൊക്കെ പറയുന്നത് നമ്മൾ ചെറുപ്പം തൊട്ടേ കാണുന്നതാണ്.

ഭയങ്കര ഇഷ്‌ടമായിരുന്നു. സിനിമ നടിയാവുന്നതിലും കൂടുതൽ ഇഷ്‌ടമായിരുന്നു. ആ പാട്ട് കേൾക്കുമ്പോൾ നമ്മളെ ഓർക്കണം. അതാണ് എന്റെ ഇഷടം. നമ്മളെ ഇങ്ങോട്ട് വിളിച്ചത് കൊണ്ട് നമ്മൾ പോയി ചെയ്യുന്നു മാത്രം. ശരിക്കും ഇപ്പോഴത്തെ യാത്രയുടെ തിരക്കിനിടയിൽ എനിക്ക് ഒന്നും ഓർമ്മയില്ല. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം എന്നും രേണു പറഞ്ഞിരുന്നു.

Vijayasree Vijayasree :