പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഒരു ആൽബത്തിലെ വിവാഹ സീൻ എടുത്ത് രേണു രണ്ടാമതും വിവാഹം കഴിച്ചുവെന്ന തരത്തിൽ സംസാരമുണ്ടായിരുന്നു. ഇപ്പോൾ കൊല്ലം സുധിയുടെ മകൻ കിച്ചു ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു കിച്ചുവിന്റെ പ്രതികരണം.
പഠിത്തവും കാര്യങ്ങളുമൊക്കെയയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയിൽ കാണാത്തത് എന്ന് കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു.
വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു. അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു.
അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
രേണു സുധിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിനും കിച്ചു മറുപടി പറഞ്ഞു. അമ്മയുടെ വിവാഹം ശരിക്കും കഴിഞ്ഞാൽ കിച്ചുവിന് എന്ത് തോന്നും എന്നതായിരുന്നു ചോദ്യം.” അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.
പുതിയ വീട് വെച്ചിരിക്കുന്നത് രേണുവിന്റെ പേരിലാണെന്നും കിച്ചുവിനെ ഇറക്കിവിട്ടു എന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾക്കും കിച്ചു മറുപടി പറഞ്ഞു.തന്റെയും അനിയന്റെയും പേരിൽ തന്നെയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അറിയാവുന്നവർക്ക് അറിയാം അല്ലാത്തവർ ആണ് ഇങ്ങനെ പറയുന്നതെന്നും കിച്ചു പറയുന്നു. ബിഗ് ബോസിലേക്ക് അവസരം വന്നാൽ അമ്മ പോകുന്നതിൽ എതിർപ്പില്ലെന്നും കിച്ചു പറയുന്നു.
ദാസേട്ടൻ കോഴിക്കോടുമായി വീഡിയോ ചെയ്തപ്പോൾ വന്ന മോശം കമന്റ് വന്നപ്പോൾ ദാസേട്ടൻ കോഴിക്കോട് കേസുകൊടുത്തതിനെ പറ്റി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് കേസ് കൊടുത്തത് നല്ല കാര്യമാണെന്ന് കിച്ചു പറയുന്നു. അവർ അഭിനയിക്കുകയാണല്ലോ, അവർ എങ്ങനെയാണെന്ന് അവർക്ക് രണ്ട് പേർക്കും അറിയാം, എനിക്ക് അമ്മയേയും അറിയാം, കേസ് കൊടുത്തത് നല്ല കാര്യമാണ്, കിച്ചു പറഞ്ഞു.
അതേ സമയം ഈ വീഡിയോയ്ക്ക് താഴെ കിച്ചു തന്നെ കമന്റ് ഇട്ടിട്ടുണ്ട്. നമസ്കാരം ഞാൻ നിങ്ങളുടെ കൊല്ലം സുധിയുടെ മകൻ കിച്ചു ആണ് ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. എന്നോടൊപ്പം നിൽക്കുന്ന എല്ലാവർക്കും പഠനത്തിന്റെ കാര്യങ്ങൾ നോക്കുന്ന ഫ്ലവർസ് നും നന്ദി. തുടർന്നും നിങ്ങളുടെ എല്ലാവരുടേം പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്നു കരുതുന്നു ഒരുപാട് ഒരുപാട് നന്ദി, എന്നാണ് കിച്ചു പറഞ്ഞത്.
അടുത്തിടെ, റീലുകളിൽ സജീവമായശേഷം നിരവധി സിനിമാ അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു. സർക്കാർ ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും രേണു പറയുന്നു. ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും. വർക്ക് വരുമ്പോൾ അവനോട് പറയും. അവൻ ഓക്കെ പറയും. ഞാൻ ചെയ്ത വേഷങ്ങളുടെ കഥയൊക്കെ ചോദിക്കും. അവൻ ഒന്നും പബ്ലിക്കായി വന്ന് പറയുന്നില്ലെന്ന് മാത്രം. സുധി ചേട്ടന്റെ വീട്ടുകാരോടും എന്റെ വീട്ടുകാരോടും പറയാറുണ്ട്.
അവർ എല്ലാത്തിനും സപ്പോർട്ടാണ്. അവർ ഒന്നിലും പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. കാരണം ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടില്ല. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
സിനിമയിലേക്ക് വിളിച്ചാൽ അഭിനയിക്കും. അഭിനയം എന്റെ പാഷനാണ്. ബിസിനസിലേക്ക് ഇറങ്ങാൻ പ്ലാനില്ല. ഏട്ടൻ മരിച്ച സമയത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. അത് എംപ്ലോയ്മെന്റ് വഴിയെ നടക്കൂ. അതിന്റെ കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. എന്നത്തേക്ക് ശരിയാവുമെന്ന് അറിയില്ല. നേരിട്ട് കാണുമ്പോൾ എല്ലാവരും സപ്പോർട്ടാണ്.
സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറായിരുന്ന അനൂപ് ജോൺ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. രേണു ചെയ്യുന്നത് അവരുടെ തൊഴിലാണെന്നും നമുക്ക് ആളുകളെ വിമർശിക്കാൻ അവകാശമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂവെന്നും എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും അനൂപ് പറഞ്ഞു.
സുധിച്ചേട്ടൻ ആ ഷോയിൽ ഉണ്ടായിരുന്ന സമയത്ത് പോലും അത്രയും ആരാധകർ സുധിച്ചേട്ടന് ഉണ്ടായിരുന്നില്ല. ഷോ പോയ സമയത്ത് എന്തിനാണ് സുധിച്ചേട്ടനെ ഇതിനകത്ത് കൊണ്ടുവന്നത് എന്ന് പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ സുധിച്ചേട്ടന്റെ ഇന്നസെൻസായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. സുധിച്ചേട്ടൻ ചുമ്മാ ചിരിച്ചാൽ മതി ആ ഇന്നസെൻസ് കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ആ സമയത്ത് ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു.
സുധിച്ചേട്ടൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ തന്നെ മനസ്സിലാക്കിയത്. അത്രയധികം ഫാൻസ് സുധിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ സുധിച്ചേട്ടൻ വേറെ ലെവലിൽ എത്തിയേനെ എന്നും അനൂപ് ജോൺ പറയുന്നു. അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ, നമുക്ക് ആരുടെ ലൈഫിലോ കരിയറിലോ കയറി ഇടപെടാനോ അതിനകത്ത് കയറി അഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. അവർക്ക് ജീവിക്കണം. ജീവിക്കണമെങ്കിൽ പൈസ വേണം.
നമ്മൾ പലയിടത്ത് നിന്നും രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് അവർ തന്നെ പിന്മാറുകയായിരുന്നു. പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു. സുധിച്ചേട്ടൻ മരിച്ച സമയത്ത് തന്നെ ജോലി കൊടുക്കാൻ നോക്കിയിരുന്നു. സർക്കാർ ജോലി തന്നെ കൊടുക്കാനുള്ള നീക്കമൊക്കെ ഉണ്ടായിരുന്നു. അത് എവിടെയെത്തിയെന്ന് അറിയില്ല. അവരുടെ തൊഴിലാണ്. നമുക്ക് ആളുകളെ വിമർശിക്കാൻ അധികാരമില്ല, അഭിപ്രായം