ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; പേരും ഫോണ്‍ നമ്പറും പുറത്തുവിട്ട് ഖുശ്ബു

തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോണ്‍ നമ്പറും ട്വിറ്ററില്‍ പങ്കുവെച്ച് നടി ഖുശ്ബു . കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ട്വീറ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.

”ഈ നമ്പറില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ നേരിടുകയാണ്. സഞ്ജയ് ശര്‍മ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഈ കോള്‍ വരുന്നത്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്ന് ഖുശ്ബു ഒരു ട്വീറ്റില്‍ കുറിച്ചു.

”ഞാന്‍ ഒരു മുസ്ലിമായതിനാല്‍ ബലാത്സംഗം ചെയ്യാന്‍ അര്‍ഹയാണെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഈ ഭൂമി രാമന്റെതാണെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുമോ” എന്നാണ് ഖുശ്ബുവിന്റെ മറ്റൊരു ട്വീറ്റ്.

”കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജി ദീദി ഇത് പരിശോധിക്കണം. എനിക്ക് ഇത് സംഭവിക്കാമെങ്കില്‍ മറ്റ് സ്ത്രീകളുടെ ദുരവസ്ഥ സങ്കല്‍പ്പിക്കുക” എന്നും അടുത്ത ട്വീറ്റില്‍ ഖുശ്ബു കുറിച്ചു.

Noora T Noora T :