മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ മരണം വരെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകുന്നത്. 1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ വീഡിയോ മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു. എല്ലാ പണികളും പൂർത്തിയാക്കിയ, ഫർണിച്ചർ ഉൾപ്പെടെയുള്ള വീടാണ് സന്നദ്ധ സംഘടന കുടുംബത്തിന് നൽകിയത്. സുധിയുടെ മക്കളായ രാഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. പഠനവുമായി ബന്ധപ്പെട്ട് സുധിയുടെ കുടുംബവീടുള്ള കൊല്ലത്താണ് മൂത്തമകൻ രാഹുൽ താമസിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സുധിയുടെ മൂത്ത മകൻ കിച്ചു തന്റെ അനുജൻ റിതുലിനെ കാണാൻ ഊ വീട്ടിലേയ്ക്ക് എത്തിയിരുന്നതെല്ലാം വീഡിയോയായി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ കടുത്ത വിമർശനമാണ് രേണുവിനെതിരെ ഉയർന്ന് വരുന്നത്. വീട്ടിലെ മുറിയിലെ കട്ടിലിനടിയിൽ സുധിയ്ക്ക് ലഭിച്ച അംഗീകാരങ്ങൾ അലക്ഷ്യമായി കിടക്കുന്ന ദൃശ്യളുണ്ടായിരുന്നു. മാത്രമല്ല, വീട് വൃത്തിയില്ലാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് എതിരേയും ആളുകളുടെ കമന്റുകൾ വ്നനിരുന്നു. ആ വീട് സുധി മരിച്ചപ്പോൾ സുധിയുടെ വൈഫിനും കുട്ടികൾക്കും കൂടി താമസിക്കാനാണല്ലോ പണിത് കൊടുത്തത്.
അല്ലാതെ രേണുവിന്റെ വീട്ടുകാർക്ക് താമസിക്കാനല്ലല്ലോ. എന്നിട്ട് ഇപ്പോൾ കുടുംബം മൊത്തം ആ വീട്ടിലും. കിച്ചു ഒരു വിരുന്നുകാരനെപോലെയും. ആ വീട് വൃത്തിയായി പോലും സൂക്ഷിക്കുന്നില്ല, വീടിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു. എത്ര നല്ല വീടായിരുന്നു, സുധിയുടെ മക്കൾക്ക് വെച്ച് കൊടുത്ത വീട് രേണുവിന്റെ വീട്ടുകാർ കയ്യെറിയല്ലേ.വീട് മൊത്തം കുളമായല്ലോ എന്നാണ് പലരും ചോദിച്ചിരുന്നത്. പിന്നാലെ വീടുമായി ബന്ധപ്പെട്ട രേണുവിന്റെ പ്രസ്താവനയും നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയും മറ്റ് ചിലരും ചേർന്നുകൊണ്ടായിരുന്നു രേണുവിനും മക്കൾക്കും വീട് വെച്ച് നൽകിയത്. ഈ വീട് ഇപ്പോൾ വലിയ രീതിയിൽ ചോരുന്നുണ്ടെന്നാണ് രേണു പറഞ്ഞത്. മാത്രമല്ല, വാടക വീട്ടിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പുതിയ വീഡിയോയിൽ രേണു പറഞ്ഞിരുന്നു. പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകനും രേണുവിന് വീട് വെച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്.
രേണു പറയുന്നത് പച്ച കള്ളമാണ്. ആ വീട് ചോരുന്നില്ലെന്ന് നൂറ് അല്ല ഇരുന്നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും നല്ല ക്വാളിറ്റിയിലാണ് സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരിൽ ആ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കി കഴിഞ്ഞാൽ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുമുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ അതുവഴി വെള്ളം ചാറ്റൽ അടിച്ച് അകത്തേക്ക് കയറും. അത് ഞാൻ അംഗീകരിക്കുന്നു. അതിനെയാണ് ഇവർ നമ്മൾ ഉണ്ടാക്കിക്കൊടുത്ത വീട് ഗുണനിലവാരം ഇല്ലാത്തതാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
എല്ലാ വർഷവും ഒരോ വീട് പാവപ്പെട്ട കുടംബങ്ങൾക്ക് ചെയ്തുകൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കൾക്ക് വേണ്ടിയും ഈ വീട് നിർമ്മിച്ചത്. വീട് മാത്രമാണ് സാധാരണ നൽകാറുള്ളത്. എന്നാൽ ഈ വീട്ടിൽ ഫർണിച്ചറുകളും ടീവിയും വാട്ടർ ഫിൽട്ടറുമൊക്കെ സ്ഥാപിച്ച് നൽകാൻ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നും വലിയൊരു തുക ചിലവഴിച്ചിട്ടുണ്ട്. സഹായിക്കാൻ കാശ് ഇല്ലാത്തതിനാൽ അവിടെ വന്ന് വീടിന്റെ പണി യാതൊരു കൂലിയും വാങ്ങാതെ ചെയ്തുപോയ നിരവധി ചെറുപ്പക്കാരുണ്ട്.
അത്തരത്തിലുള്ള ആളുകൾക്കെല്ലാം വിഷമം ഉണ്ടാകുന്ന വീഡിയോ ആണ് ഇന്നലെ മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കും വലിയ വിഷമം ഉണ്ടായി. നല്ല കാര്യങ്ങൾ ചെയ്തിട്ടും ഒന്നും അല്ലാതായി പോകുന്ന അവസ്ഥായാണ്. ഈ വീട് നിർമ്മാണം കഴിഞ്ഞതിന് ശേഷവും അവർക്ക് ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. വീട് നിർമ്മാണം തന്നെ പൂർത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ യൂട്യൂബേഴ്സിനെ വിളിച്ച്, ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാൽ നിങ്ങൾക്കാണ് അതിന്റെ നാണക്കേട് എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തിൽ രേണു പ്രതികരിച്ചത്.
എന്നാലും നിങ്ങൾ ആരെയെങ്കിലും വെച്ച് ചെയ്യിച്ചോയെന്ന് ഞാൻ പറഞ്ഞു. വീട്ടിൽ കേറിക്കൂടുന്ന ദിവസം ഞങ്ങൾ പോയെങ്കിലും ഒരാൾ പോലും ഭക്ഷണം കഴിക്കാനൊന്നും നിന്നിരുന്നില്ല. അവർ എത്രപേർക്ക് കരുതിയിരുന്നു എന്നൊന്നും അറിയില്ലായിരുന്നു. വീട് നൽകിയതിന് ശേഷം അത് കഴിഞ്ഞു. വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെ കൊണ്ട് കൊണ്ടു നടപ്പിക്കരുത് എന്നുണ്ടായിരുന്നു. ലൂബേഴ്സിന്റെ ഉള്ളിൽ കൂടെ ചാറ്റൽ അടിക്കുന്ന കാര്യം പറഞ്ഞപ്പോൾ 5000 രൂപ മുടക്കിയാൽ അവിടെ ഗ്ലാസ് ഇടാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞു.
എന്നാൽ അവർക്ക് അതിനൊന്നും കഴിയില്ല. ആ വീട്ടിൽ ഒരു ക്ലോക്ക് ഫിക്സ് ചെയ്തത് താഴെ വീണാൽ ഉടനെ ഞങ്ങൾ ഇവിടുന്ന് പോയി അത് ശരിയാക്കി കൊടുക്കണം. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കി കൊടുക്കാൻ പറഞ്ഞു. അതായത് ഒരു ബൾബ് പോയാലോ, ഫീസ് പോയാലോ ഞങ്ങളെ വിളിക്കും. ഇതോടെയാണ് വീട് തന്നു, ഇനി അതിന്റെ മെയിന്റയിൻസും കൂടെ ചെയ്യണമെന്ന് പറഞ്ഞാൽ അത് എങ്ങനെ സാധിക്കും.
ഇങ്ങനെ ഒരു വീഡിയോ അവർ ഇടുമെന്നോ നമ്മളെ അവർ സമൂഹത്തിൽ മോശക്കാരാക്കി ചിത്രീകരിക്കുമോയെന്നോ അറിയില്ലായിരുന്നു. ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല, ഒരുപാട് നന്ദി രേണുവിന്. ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനു ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനും എന്നുമായിരുന്നു ഫിറോസ് പറഞ്ഞിരുന്നത്.
വലിയ വീട് തന്നെയാണ്, കയറി കിടക്കാലോ വാടകയൊന്നും കൊടുക്കാതെ. അവർ തന്ന വല്യ ഉപകാരം തന്നെയാണ്. പിന്നെ ഞങ്ങൾ നിൽക്കുന്നതിനാണോ അറിയില്ല, ആളുകളൊക്കെ എന്തൊക്കെയോ പറയുന്നു, ഞങ്ങൾ കേട്ട് കേട്ട് മടുത്തു. അതാണ് വാടക വീടിനെ കുറിച്ചൊക്കെ ആലോചിക്കുന്നത്. പിന്നെ വാടക കൊടുക്കാനുള്ള കാശൊന്നും എന്റെ കൈയ്യിൽ ഇല്ലെന്നാണ് രേണു കഴിഞ്ഞ ദിവസം പറഞ്ഞത്. ഞാൻ കിടക്കുന്നിടത്ത് ചോർച്ച ഇല്ല, റിതപ്പൻ കിടക്കുന്നിടത്താണ് ചോർച്ച. ഹാളിലും ലിവിങ് റൂമിലും നല്ല ചോർച്ച ഉണ്ട്. ഞാൻ ഇതിന്റെ ബിൽഡേഴ്സിനെ വിളിച്ചിട്ടില്ല.
കാരണം എന്റെ കൈയ്യിൽ അവരുടെ കോൺടാക്ട് നമ്പർ ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരെ പപ്പയാണ് കോൺടാക്ട് ചെയ്യുന്നേ. അവർ ചെയ്തത് നല്ല കാര്യം തന്നെയാണ്, നെഗറ്റീവ് പറയുകയല്ല, പക്ഷെ ചോരുന്നുണ്ട്. ചില്ലിട്ട ഭാഗമൊക്ക ചേരുന്നുണ്ട്. ദാനം തന്ന വീടല്ലേ എന്നൊക്കെ കമന്റ്സ് വരുന്നുണ്ട്. അതിനൊക്കെ ഒരുപാട് നന്ദി. മഴ പെയ്യുമ്പോൾ ചോരുന്നുണ്ട്, എന്തായാലും കുഴപ്പമില്ല, അത് പരിഹരിക്കാം.
കേൾക്കാവുന്നതിന്റെ പരമാവധി കേട്ടു, എന്തായാലും കുറച്ച് പൈസയൊക്കെ ആയിട്ട് വാടകയ്ക്ക് താമസിക്കണമെന്നൊക്കെയുള്ള ചിന്തയുണ്ട്. മക്കളുടെ വീടാണ്, നമ്മുക്ക് താമസിക്കാം, എന്നാലും ആൾക്കാര് സത്യമറിയാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അതിന്റെയൊരു ചെറിയ വിഷമം ഉണ്ട്. വീട് മാറുന്നത് ആലോചിക്കുന്നുവെന്നേ പറഞ്ഞുള്ളൂ, കാരണം കേട്ട് കേട്ട് മടുത്തു. കാരണം കിച്ചു കൊല്ലത്ത് പഠിക്കുകയാണ്. റിതപ്പനെ ഒറ്റക്ക് വീട്ടിൽ നിർത്താൻ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങൾ വീട്ടിൽ നിൽക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.
അതേസമയം, നേരത്തെ, സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ താൻ അപമാനിക്കപ്പെടുന്നുവെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞിരുന്നു. ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നൽകിയത്. മാധ്യമപ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായരും രാഹുൽ ഇരുമ്പ് കുഴിയും എന്നോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു.
അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങൾക്ക് സ്ഥലം നൽകിയത്. പക്ഷെ ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കൾ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല.
ഡിസ്അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങൾ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്.
പക്ഷെ എനിക്കിപ്പോൾ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല. മുമ്പും നിർധന കുടുംബങ്ങൾക്ക് സ്ഥലം ഞാൻ നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ എന്നെ അവഹേളിക്കുകയാണെന്നാണ് താൻ അനുഭവിക്കുന്ന അവഹേളനത്തെ കുറിച്ച് വെളിപ്പെടുത്തി ബിഷപ്പ് നോബിൾ പറഞ്ഞത്. ബിഷപ്പിന് നേരെ മാത്രമല്ല, ഇവർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനങ്ങൾ നടന്നിരുന്നു.
ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം. വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺസർ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല. സുധിച്ചേട്ടന്റെ ആ ത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നതെന്ന് രേണുവും മുമ്പ് പറഞ്ഞിരുന്നു.