‘സാറെ, നിങ്ങളുടെ പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ?’; ഉത്തരം മുട്ടി കേരള പോലീസ്; വൈറലായ ഫെയ്‌സ്ബുക് പോസ്റ്റ്!

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ കമെന്റ് ചെയ്തവരുടെമുന്നിൽ ഉത്തരം മുട്ടി കേരള പോലീസ്. കഴിഞ്ഞ ദിവസം പൊലീസിലെ മികച്ച ബോഡി ബില്‍ഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മല്‍സരത്തിന്റെ പോസ്റ്റർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് പോലിസിനെ വട്ടം കറക്കിയത്. കാരണം മറ്റൊന്നുമല്ല. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത് നടന്‍ ഉണ്ണി മുകുന്ദന്‍ ആണ്. താരത്തിന്റെ ഹെല്‍മെറ്റില്ലാതെ ബൈക്കിലിരിക്കുന്ന ഫോട്ടോയാണ് പോസ്റ്ററിൽ ഉള്ളത്

പോസ്റ്റ് പേജിൽ പങ്കുവെച്ചതോടെ നിരവധി പേർ ക മെന്റ് ചെയ്യാൻ തുടങ്ങി

‘സാറെ, നിങ്ങളുടെ പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ?’ എന്നു ചോദിച്ച് ചിലര്‍ പോസ്റ്റിന് താഴെ എത്തി. ‘അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്.’ എന്നായിരുന്നു പൊലീസിന്റെ മറുപടി.

‘അപ്പോ പൊലീസിനെ കാണുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ വണ്ടി ഓഫ് ആക്കിയാല്‍ മതിയോ സാറേ.. എന്നായിരുന്നു അടുത്ത കമന്റ്. എന്നാൽ ഈ കമന്റിൽ ഉത്തരം മുട്ടി പോലീസ്. നിമിഷങ്ങൾക്കകം കമന്റ് ചർച്ചയായി

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കേണ്ടതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പോലീസ് കൂട്ടിച്ചേർത്തു .

kerala police facebook post

Noora T Noora T :