പ്രായഭേദമെന്യെ നിരവധി ആരാധകരുള്ല നടനാണ് വിജയ്. നടന്റെ സിനിമ ഉപേഷിച്ചുള്ള രാഷ്ട്രീയപ്രവേശനം ഭൂരിഭാഗം ആരാധകര്‍ക്ക് ഇടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വിജയിയെ ആരാധിക്കുന്ന നിരവധി പേര് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. നിലവില്‍ വിജയ് എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ് ആണ്. നിരവധി പ്രതികരണങ്ങളും കുറിപ്പുകളും നിറയുന്നുമുണ്ട്. ഇക്കൂട്ടക്കില്‍ കേരളത്തില്‍ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററില്‍ ശ്രദ്ധനേടുകയാണ്.

ഒരു കൊച്ചു മിടുക്കിയുടേതാണ് വീഡിയോ. വീട്ടില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞിനോട് ‘അറിഞ്ഞാ വിജയ് മാമന് അഭിനയം നിര്‍ത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തില്‍ പോകുവാ’, എന്ന് അച്ഛന് പറയുന്നത് ആണ് വീഡിയോ. ഇത് കേട്ടതും കുഞ്ഞിന് വിഷമമാകുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. ഞാനല്ല അത് വിജയ് മാമന് പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജസ്റ്റര്‍ ചെയ്തു കൊണ്ട് വിജയ് രംഗത്ത് എത്തിയത്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിപ്പേര്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്നും സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പ്രസ്താവനയില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും വിജയ് അറിയിച്ചു.
അങ്ങനെയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട് ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. കാര്‍ത്തിക് സുബ്ബരാജ് ആകും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ വെട്രിമാരന് ആകും ഇതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ വെങ്കട് പ്രഭു ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
