2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ് ഓഫ് ചാവോസ് ടൂർ ആരംഭിക്കും. റാപ്പറുടെ ഏറ്റവും പുതിയ ആൽബമായ മോർ ചാവോസിന്റെ പ്രകാശനത്തിന് ശേഷമാണ് ടൂർ. ഈ ആൽബം ബിൽബോർഡ് 200-ൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ആപ്പിൾ മ്യൂസിക്കിന്റെ ഓൾ-ജെനർ ചാർട്ടിലും, സ്‌പോട്ടിഫൈയുടെ ഗ്ലോബൽ, യുഎസ് ചാർട്ടുകളിലും, ഹിറ്റ്‌സ് ടോപ്പ് 50 ലും ഇത് ഇടം നേടി. ദി ലോർഡ് ഓഫ് ചാവോസ് ടൂറിന്റെ പ്രീ-സെയിൽ ടിക്കറ്റുകൾ ഏപ്രിൽ 30 ന് വിൽപ്പനയ്‌ക്കെത്തും, പൊതു വിൽപ്പന മെയ് 2 ന് kencarson.xyz/tour-ൽ ആരംഭിക്കും.
30 ദിവസത്തേക്ക് നടക്കുന്ന അരീന ടൂർ ഫിലാഡൽഫിയ, ടൊറന്റോ, ബ്രൂക്ലിൻ, ബാൾട്ടിമോർ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് 2025 സെപ്റ്റംബർ 23 ഓടെ അവസാനിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്ന വിവരം.