15 വർഷത്തെ പ്രണയം പൂവണിഞ്ഞു. നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
അതേസമയം കല്യാണത്തിന് കീര്‍ത്തി കരഞ്ഞ നിമിഷത്തെ കുറിച്ച് നാനി കുറിച്ചിരുന്നു. നിറഞ്ഞ കീര്‍ത്തിയുടെ കണ്ണുകള്‍ ആന്റണി തുടയ്ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം, ‘ഈ മാന്ത്രിക നിമിഷത്തിന് ഞാന്‍ സാക്ഷിയായിരുന്നെന്നും ഈ പെണ്‍കുട്ടി, ഈ വികാരം.. സ്വപ്നം’ എന്നുമാണ് നാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കൂടാതെ കീര്‍ത്തി കരയുന്ന അതേ ഫോട്ടോ പങ്കുവച്ച് സമാന്തയും ആശംസകള്‍ അറിയിച്ചു. ഈ ഒരു ചിത്രം എന്റെ ഹൃദയത്തില്‍ തട്ടി എന്ന് പറഞ്ഞുകൊണ്ടാണ് സമാന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.