നടി കീർത്തി സുരേഷ് ആന്റണി തട്ടിൽ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. 15 വർഷത്തെ പ്രണയം പൂവണിഞ്ഞത്. തെന്നിന്ത്യൻ സിനിമ ലോകവും ആരധകരും ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. നേരത്തെ കീർത്തിയുടെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹ ശേഷം ഒരു വണ്‍സൈഡ് ലവ് സ്‌റ്റോറിയാണ് പുറത്തുവരുന്നത്.
തമിഴ് സൂപ്പര്‍താരം വിശാലിന് കീര്‍ത്തി സുരേഷിനെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് പുതിയ വാർത്ത. 2018 ല്‍ സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ വിശാലും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിച്ചപ്പോൾ നടിയുടെ പെരുമാറ്റവും രീതികളും ഇഷ്ടപ്പെടുകയായിരുന്നു.
ഇതോടെ വിശാല്‍ കീര്‍ത്തിയുടെ വീട്ടുകാരോട് ഔദ്യോഗികമായി പെണ്ണ് ചോദിക്കുകയും ചെയ്തു. എന്നാൽ നേരത്തെ തന്നെ കീര്‍ത്തി ആന്റണി തട്ടിലുമായി പ്രണയത്തിലായതിനാൽ ഇപ്പോള്‍ വിവാഹം നോക്കുന്നില്ല എന്ന് പറഞ്ഞ് മേനകയും സുരേഷും ആ ബന്ധത്തിന് നോ പറയുകയായിരുന്നു എന്നാണ് ഒരു വാർത്ത വരുന്നത്. എങ്കിലും
തമിഴ് – തലുങ്ക് മാധ്യങ്ങളിൽ വന്ന ഈ വാര്‍ത്തയ്ക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ലെന്നും മാധ്യമങ്ങൾ പറയുന്നുണ്ട്.
അതേസമയം കീർത്തിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കീർത്തിയും ആന്റണിയും ചേർന്നാണ് നടത്തിയതെന്ന് സുരേഷ് കുമാർ പറയുന്നു. സുരേഷും മേനകയും അതിഥികളെപ്പോലെ തന്നെയായിരുന്നു. കുട്ടികളുടെ കൂട്ടുകാരും അങ്ങനെ എല്ലാവരും ചേർന്ന് അടിപൊളിയായി വിവാഹം ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നെന്നും നമുക്കിത് നോക്കിനിന്ന് കാണുക എന്നത് മാത്രമാണെന്നും സുരേഷ് പറയുന്നു. എന്നുവെച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നെന്നും എല്ലാം നന്നായിട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കല്യാണം അവർക്കിഷ്ടം പോലെ നടത്തണ്ടേയെന്നും അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടതെന്നും സുരേഷ് കൂട്ടിച്ചേർത്തു.