മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിവാഹം കഴിഞ്ഞുടൻ തന്നെ കീർത്തി നേരെ പോയത് മുംബൈയിലേയ്ക്കായിരുന്നു. തന്റെ പുതിയ സിനിമയുടെ ഭാഗമായി നിരവധി ഷോകളിലും പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാനായിരുന്നു കീർത്തി സുരേഷിന്റെ യാത്ര. അതിനെ ചുറ്റിപ്പറ്റിയും, കീർത്തിയുടെ ഡ്രസ്സിങിനെ കുറിച്ചും എല്ലാം നേരത്തെ പല രീതിയിലുള്ള വാർത്തകളും വന്നിരുന്നു.
കഴിഞ്ഞ ദിവസം, കീർത്തിയുടെ അസിസ്റ്റന്റും ഒരു പാപ്പരാസി ബോളിവുഡ് ഫോട്ടോഗ്രാഫറും തമ്മിലുള്ള പ്രശ്‌നമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഒരു ഈവന്റ് കഴിഞ്ഞ് കീർത്തി സുരേഷ് തിരിച്ച് കാറിലേക്ക് കയറവേ, കാറിനുള്ളിലേക്ക് ക്യാമറയിട്ട് ഫോട്ടോ തെറ്റായ ആംഗിളിൽ ഷൂട്ട് ചെയ്യുകയായിരുന്നു.
അതിനോട് അപ്പോൾ തന്നെ കീർത്തിയുടെ ഫീമെയിൽ അസിസ്റ്റന്റ് പ്രതികരിക്കുകയും ചെയ്തു. ഇങ്ങനെയാണോ ഫോട്ടോ എടുക്കുന്നത്, അവർ കാറിലേക്ക് കയറുകയല്ലേ എന്ന് ചോദിച്ചാണ് അസിസ്റ്റന്റ് തട്ടിക്കയറുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെ കീർത്തിയുടെ ഒരു പ്രതികരണവും വന്നിരുന്നു.
അതിന് മുൻപ് അത്രയും ഫോട്ടോകൾ എടുക്കാൻ ഞാൻ ക്ഷമയോടെ പോസ് ചെയ്തതിന് ശേഷവും അത്തരമൊരു രീതിയിൽ ഫോട്ടോ എടുക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. അല്പം ബഹുമാനത്തോടെ സമീപിക്കാൻ ഫോട്ടോഗ്രാഫർ ശ്രമിക്കണം, പ്രത്യേകിച്ചും ഇത്തരം ഈവന്റുകളിൽ എന്നാണ് കീർത്തി സുരേഷ് പറയുന്നത്.
അതേസമയം, നിലവിൽ ഹണിമൂൺ ആഘോഷത്തിലാണ് കീർത്തിയും ഭർത്താവും. തായിലാന്റിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ കീർത്തി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിലും ആന്റണി തട്ടിലിന്റെ മുഖം മറച്ചുവെച്ചാണ് കീർത്തി ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് ആധകർക്ക് വലിയ രീതിയിലുള്ള നിരാശ നൽകിയിരിക്കുകയാണ്.
എന്തിനാണ് ഭർത്താവിനെ ഇത്രയും സ്വകാര്യമായി വയ്ക്കുന്നത്. നിങ്ങളുടെ വിവാഹം കഴിഞ്ഞു, ഇനിയെങ്കിലും ഫോട്ടോ പങ്കുവെയ്ക്കൂ. എന്തിനാണ് ആന്റണിയെ ഇങ്ങനെ മറച്ച് വെയ്ക്കുന്നത് എന്നെലാം ചോദിച്ച് നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്നാൽ കീർത്തി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
മാത്രമലല്, നേരത്തെ, പ്രെമോഷൻ പരിപാടിയ്ക്കിടയിലും താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്.
ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു.
എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും എന്നുമാണ് കീർത്തി പറഞ്ഞത്.