നാനിയുടെ വീട്ടിൽ പോകും, ഞാനാണ് അവന്റെ ഗേൾഫ്രണ്ടെന്ന് കീർത്തി സുരേഷ്..!ഡൗണാകുമ്പോൾ കേൾക്കുന്നത് ആ ശബ്‌ദം; ആ രഹസ്യം വെളിപ്പെടുത്തി നടി!

തെന്നിന്ത്യയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായക നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് കീർത്തി. ഇപ്പോഴിതാ തെന്നിന്ത്യൻ താരങ്ങളായ നാനി, അജിത്ത്, ശാലിനി, നിർമാതാവ് അല്ലു അരവിന്ദ്, നന്ദമൂരി ബാലകൃഷ്ണ എന്നിവരുമായുള്ള സൗഹൃദ ഉണ്ടെന്നാണ് നടി പറയുന്നത്.

നാനിയുമായി നേനു ലോക്കൽ, ദസ്റ എന്നി ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. നാനിയും അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. സിനിമയോട് വളരെ പാഷനുണ്ട് അദ്ദേഹത്തിന്.

നാനിയോട് ഒരു മണിക്കൂറാണ് സംസാരിക്കുന്നതെങ്കിൽ അതിൽ 59 മിനിറ്റും സംസാരിക്കുന്നത് സിനിമയെ കുറിച്ചാകും. മാത്രമല്ല ഹൈദരാബാദ് പോകുമ്പോഴെല്ലാം നാനിയുടെ വീട്ടിൽ പോകാറുണ്ട്. നാനിയുടെ മകനുമായും നല്ല സൗൃദത്തിലാണെന്നും കുഞ്ഞായിരിക്കുമ്പോൾ അവന്റെ ​ഗേൾഫ്രണ്ട് ഞാനാണെന്നാണ് പറയാറുള്ളതെന്നും നടി വെളിപ്പെടുത്തുന്നു.

ഒരുപാട് സ്നേഹമാണ് അവനെന്നോട്. നാനിയുടെ മകൻ എന്നെ വിളിക്കാറുള്ളത് കീർത്തി അത്ത എന്നാണ്. തന്റെ പിറന്നാളിന് അവന്റെ വോയ്സ് മെസേജൊക്കെ അയക്കാറുണ്ടെന്നും താൻ ഡൗണായിരിക്കുമ്പോൾ അവന്റെ വോയിസ് മെസേജ് പത്ത് തവണ കേൾക്കും, അതോടെ വിഷമങ്ങൾ എല്ലാം ശരിയാകുമെന്നും കീർത്തി സന്തോഷത്തോടെ പറയുന്നു. അവിടെ പോകുമ്പോഴെല്ലാം എന്റെ കവിളിൽ അവൻ കടിക്കാറുണ്ട്, അത്തരത്തിലുള്ള അവന്റെ ഒരുപാട് ഫോട്ടോകൾ എന്റെ കയ്യിലുണ്ട്. അവൻ നല്ലൊരു വൈബാണെന്നും നാനിയുടെ കുടുംബം എന്റെ കുടുംബം പോലെയാണ് തോന്നാറുള്ളതെന്നും കീർത്തി പറയുന്നു.

Vismaya Venkitesh :