ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ഏറെ ശ്രദ്ധിച്ചിരുന്നു. വിവാഹ ശേഷം കീർത്തിയുടെയും ആന്റണിയുടെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ റിലീസ്. കല്യാണം കഴിഞ്ഞ് മധുവിധുവിന് പോലും പോകാതെ കീർത്തി സിനിമയുടെ പ്രമോഷന് എത്തിയത് വാർത്തയായിരുന്നു. ഡീപ് നെക്കുള്ള വെസ്റ്റേൺ വസ്ത്രത്തിനൊപ്പം മഞ്ഞ താലി ചരടും അണിഞ്ഞ് വന്ന നടിയുടെ ലുക്ക് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. പിന്നാലെ നടിയെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
കാലവും കോലവും എത്ര തന്നെ മാറിയാലും കീർത്തി പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും നല്ലൊരു മാതൃകയാണെന്നുമാണ് പലരും പറഞ്ഞരുന്നത്. എന്നാൽ ചിലർ വിമർശനവുമായും രംഗത്തെത്തിയിരുന്നു. ഇത് വെറും പ്രൊമോഷൻ തന്ത്രമാണെന്നും വെറുതേ കാണിക്കുന്നതാണെന്നും ഇവർ ഈ താല ഇനി ധരിക്കാനേ പോകുന്നില്ലെന്നും ചിലർ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ കീർത്തിയുടെ പുതിയ ചിത്രങ്ങൾ കണ്ടതോടെ വിമർശനങ്ങളും കടുക്കുകയാണ്.
നിലവിൽ അക്ക എന്ന പുതിയ വെബ് സീരീസിന്റെ തിരക്കിലാണ് കീർത്തി. ഓഫ് വൈറ്റ് സാരിയിൽ അതി സുന്ദരിയായി സീരീസിന്റെ ടീസർ ലോഞ്ചിന് എത്തിയ ചിത്രങ്ങളെല്ലാം കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ആ ചിത്രങ്ങളിലൊന്നും ചരടിലോ സ്വർണ ചെയിനിലോ ഉള്ള താലി കണ്ടില്ല. പകരം മറ്റൊരു ചെയ്‌നാണ് ഉള്ളത്. അതാണ് വിമർശനങ്ങൾക്ക് കാരണവും. ഇപ്പോൾ താലി ഭക്തി കുറഞ്ഞോ,
അന്ന് ഇത്രയധികം താലി ഭക്തി ഉണ്ടായിട്ട് ഇപ്പോൾ എന്താണ് താലി ധരിക്കാത്തത് എന്നാണ് പലരും ചോദിക്കുന്നത്.
മാത്രമല്ല, ഇത് വെറും പ്രമോഷൻ തന്ത്രമാണെന്നും ആളുകൾ പറയുന്നുണ്ട്. ആ സിനിമയിൽ കീർത്തി ധരിച്ചിരിയ്ക്കുന്ന ലോങ് ചെയ്‌നാണ് പ്രമോഷന് വരുമ്പോഴും നടി ധരിച്ചത്. വിവാഹ ശേഷം ഒരു അഭിമുഖത്തിൽ, എല്ലായിടത്തും താലി ധരിച്ചു പോകുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്. ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്.
ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു. എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്.
എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്. പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.