മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തിയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
സൂപ്പർ നായികയായിരുന്ന കീർത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന നടി സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകുന്നതായിട്ടാണ് കഥകൾ വന്നത്. എന്നാൽ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞുനിന്ന നടി ശാലിനിയെ പോലെ വിവാഹശേഷം സിനിമ വേണ്ട എന്ന് തീരുമാനത്തിലേക്ക് കീർത്തി എത്തിയെന്ന പ്രചരണത്തിന് പിന്നാലെ കീർത്തിയും ശാലിനിയുടെ പാത പിന്തുടരാൻ സാധ്യതയുണ്ടോ എന്നൊക്കയാണ് ചോദ്യങ്ങൾ.
ഗോവയിൽ വച്ചാണ് ആന്റണി തട്ടിലിന്റെയും കീർത്തി സുരേഷിന്റെയും വിവാഹം നടന്നത്. ഹൈന്ദവ ആചാരത്തിലൂടെയും ക്രിസ്ത്യൻ രീതിയിലുമായി രണ്ട് തരത്തിലാണ് വിവാഹം നടത്തിയത്. തമിഴ് ബ്രാഹ്‌മണ വധുവിന്റെ വേഷത്തിലാണ് ആദ്യം കീർത്തി പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ മടിയിൽ ഇരുത്തി താലികെട്ടുകയും പരമ്പരാഗതമായ ചടങ്ങുകളുമൊക്കെ നടത്തി. പിന്നീട് ക്രിസ്ത്യൻ വധുവായി ഒരുങ്ങിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം.
ആസ്പിറോസ് വിൻഡോ സെല്യൂഷൻസ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു. അതിലും ഫോളോ ചെയ്യുവർ സെലിബ്രിറ്റികൾ തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടില്ല.
ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. കീർത്തി സ്‌കൂൾ വിദ്യാർത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നിൽക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിർത്താൻ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, നിലവിൽ റിവോൾവർ റീത്ത എന്ന സിനിമയടക്കം രണ്ട് ചിത്രങ്ങളാണ് കീർത്തി ചെയ്യുന്നത്. ഈ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കി വൈകാതെ റിലീസിന് ഒരുങ്ങുകയാണ്. മാത്രമല്ല പുതിയ സിനിമകളൊന്നും നടി ഏറ്റെടുത്തിട്ടില്ലെന്നാണ് സൂചന. ഇതിനർഥം സിനിമയിൽ ഗ്യാപ്പ് എടുക്കാൻ നടി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നാണ് പ്രചാരണം.
ഇതിനിടെ ബോളിവുഡിലും നായികയായി അരങ്ങേറ്റം കുറിക്കുകയാണ് കീർത്തി. അത്തരത്തിൽ നടിയുടെ ബോളിവുഡിലെ ആദ്യ ചിത്രം ‘ബേബി ജാൻ’ ആറ്റ്‌ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വരുൺ ധവാൻ നായകനായിട്ടെത്തുന്ന ചിത്രം ഡിസംബർ 25ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും. വിവാഹത്തിന് ശേഷം റിലീസിനെത്തുന്ന കീർത്തിയുടെ ആദ്യ ചിത്രമായിരിക്കും ഇത്.