ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം.
ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ഏറെ ശ്രദ്ധിച്ചിരുന്നു.
ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കീർത്തിയുടെ വിവാഹ സാരികൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
വിവാഹശേഷം നൽകിയ അഭിമുഖങ്ങളിൽ തന്റെ പ്രണയത്തെ കുറിച്ചും ആന്റണിയെ കുറിച്ചുമെല്ലാം കീർത്തി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വളരെ ശക്തമായി പ്രണയം തുടങ്ങിയതല്ല. സാധാരണ പോലെ ഡേറ്റ് ചെയ്തു. പ്രായവും മതവും ഒക്കെ വിഷയങ്ങൾ ആകുമെന്ന് അറിഞ്ഞിട്ടും പ്രണയവുമായി ഞാൻ മുൻപോട്ട് പോയി. ആദ്യമൊക്കെ ആന്റണിക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് അത് ഇഷ്ടമായി മാറി. അന്ന് ഞാൻ പ്ലസ് ടുവിലാണ്. അദ്ദേഹത്തിന് എന്നേക്കാൾ ഏഴ് വയസ് കൂടുതലുണ്ട്. പിന്നാലെ 2016 ആണ് ആന്റണി ഒരു പ്രപ്പോസല്‍ റിങ് കീർത്തിയെ അണിയിക്കുന്നത്. മാത്രമല്ല ഈ റിങ് കീർത്തിയുടെ മിക്ക സിനിമകളിലും കാണാൻ കഴിയും. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു.
2017 ൽ അടുത്ത സുഹൃത്ത് ജഗ്ദിഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങൾ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. 2017 ല്‍ ആണ് ഇരുവരുടെയും ആദ്യ വിദേശ യാത്ര. തുടർന്ന് നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷം കൊവിഡ് കാലത്ത് ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ ഷിപ്പ് തുടങ്ങി. അതിന് മുന്‍പ് ഒന്നിച്ചുണ്ടാവുമായിരുന്നുവെങ്കിലും, ലിവിങ് ടുഗെദറിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നൊരിക്കൽ കീർത്തി പറഞ്ഞിരുന്നു. എന്നാൽ കൊവിഡിന് ശേഷം എന്തുകൊണ്ട് ഇനി ലിവിങ് ടുഗെദര്‍ ആയിക്കൂട എന്ന് തീരുമാനിച്ചതിനെക്കുറിച്ചും ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നത് വളരെ കഷ്ടം ആയിരുന്നുവെന്നും കീർത്തി സംസാരിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സിനിമാ രംഗത്ത് നിന്നുള്ളവരല്ല. പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരും. ആന്റണി വളരെ മീഡിയ ഷൈ ആയ ആളാണ്.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ആന്റണിയുമായുള്ള പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. അതേസമയം, ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങാണ് നടന്നത്. പിന്നീട് വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരം മോതിരം മാറ്റൽ ചടങ്ങും നടന്നു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.