കീർത്തി സുരേഷ് വിവാഹിതയായി; 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി ഇനി ആൻ്റണിയ്ക്ക് സ്വന്തം… വിവാഹ ചിത്രങ്ങൾ വൈറൽ

15 വർഷത്തെ പ്രണയം പൂവണിഞ്ഞു. നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ കീർത്തി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ വൈറലാകുകയാണ്.

തമിഴ് ബ്രാഹ്മണൻ കൾച്ചർ മിക്സ് ചെയ്തുള്ള വിവാഹമാണ് ഇതെന്ന് വ്യക്തമാകുന്നത്. കീർത്തിയുടെ അമ്മ മേനക സുരേഷ് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളതിനാലാണ് ഈ ആചാരത്തിൽ വിവാഹം നടക്കുന്നത്.

കീർത്തിയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന ആന്റണി തട്ടിലുമായി വര്ഷങ്ങളായി പ്രായത്തിലായിരുന്നു നടി.

15 വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.

Vismaya Venkitesh :