ഒരു കുടുംബത്തിലെ എല്ലാവരും സിനിമക്കാരാകുക . അതാണ് സുരേഷ്‌കുമാറിന്റെ കുടുംബം . ഭാര്യയും ഭാര്യയുടെ അമ്മയും മക്കളും എല്ലാം സിനിമാക്കാർ . ഇപ്പോൾ ഇളയ മകൾ കീർത്തി മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടി അഭിമാനമുയർത്തിയിരിക്കുകയാണ്.
വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും ഗ്ലാമറസ് വേഷങ്ങളോട് മുഖം തിരിക്കുകയായിരുന്നു കീര്‍ത്തി. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് കീര്‍ത്തി സുരേഷ് കാത്തിരിക്കുന്നത്. അത്തരത്തിലുള്ള അവസരങ്ങളെല്ലാം താരപുത്രി സ്വീകരിക്കാറുമുണ്ട്. അന്യഭാഷയിലേക്ക് എത്തിയപ്പോഴും ഗ്ലാമറസ് പ്രകടനങ്ങളില്‍ താല്‍പര്യമില്ലെന്ന നിലപാട് തുടരുകയായിരുന്നു കീര്‍ത്തി സുരേഷ്. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്ന് കീര്‍ത്തി പറയുന്നു. തന്റെ ഈ നിലപാടിന് ആരാധകരില്‍ നിന്ന് മാത്രമല്ല സിനിമാലോകത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയിലെ തുടക്കകാലത്ത് പലരും ഗ്ലാമറസ് പ്രകടനങ്ങള്‍ വേണ്ടി വരില്ലേയെന്ന തരത്തില്‍ ചോദിച്ചിരുന്നു. അമ്മ എങ്ങനെയാണോ അഭിനയിച്ചത് അതേ രീതി പിന്തുടരാനായി തീരുമാനിക്കുകയായിരുന്നു താനും. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതാണ് തനിക്ക് കംഫര്‍ട്ടബിളായത്. ഇന്നിപ്പോള്‍ ആ തരത്തിലുള്ള ചോദ്യങ്ങളൊന്നും തനിക്ക് നേരെ ഉയരാറില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു മേനക.
keerthi suresh about glamourous roles