അടുത്തിടെയായിരുന്നു തെന്നിന്ത്യൻ സുന്ദരി കീർത്തി സുരേഷിന്റെ വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
കീർത്തിയുടെ വിവാഹ സാരികൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. വിവാഹശേഷം നൽകിയ അഭിമുഖങ്ങളിൽ തന്റെ പ്രണയത്തെ കുറിച്ചും ആന്റണിയെ കുറിച്ചുമെല്ലാം കീർത്തി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തിൽ ഞാൻ ധരിച്ചത്.
ഇത് നേരത്തെ തീരുമാനിച്ചതല്ല, യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്. പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ മനോഹരമായ സാരിയിൽ മിനുക്കു പണികൾ ചെയ്തു തന്നു. വളരെ മനോഹരമായിരുന്നു അനിതയുടെ വർക്ക്.
ആദ്യം ആന്റണിയുടെ വീട്ടുകാർ നൽകിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അധികം സാരികൾ വേണമായിരുന്നു. അങ്ങനെ അമ്മയുടെ അലമാര പരിശോധിക്കുമ്പോഴാണ് ചുവന്ന സാരി കണ്ണിൽപ്പെടുന്നത്. അപ്പോൾ തന്നെ അമ്മയുടെ അനുവാദത്തോടെ ആ സാരി എടുക്കുകയായിരുന്നുവെന്നും കീർത്തി പറഞ്ഞു.