ആന്റണി കൈപിടിക്കാൻ പോലും സമ്മതിക്കില്ല, ഫോട്ടോ എടുക്കില്ല; കീർത്തി സുരേഷ്! വിവാഹശേഷം സംഭവിച്ചത്?

വിവാഹ ശേഷം കീർത്തി സുരേഷ് ഭർത്താവ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാത്തതിൽ നിരാശരായി ആരാധകർ. ഹണിമൂൺ ആഘോഷത്തിലായിരുന്ന ഈ ദമ്പതികൾ അപ്പോഴെങ്കിലും ചിത്രങ്ങൾ പങ്കുവെക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.

കഴിഞ്ഞ ദിവസം തായിലാന്റിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ കീർത്തി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുപതോളം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്.

എന്നാൽ അപ്പോഴും ആന്റണി തട്ടിലിന്റെ മുഖം മറച്ചുവെച്ചാണ് കീർത്തി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകർ ചോദ്യവുമായെത്തി. നിങ്ങളുടെ വിവാഹം കഴിഞ്ഞില്ലേ എന്തിനാണ് ഭർത്താവിനെ ഇത്രയും സ്വകാര്യമായി വയ്ക്കുന്നതെന്നും ഇനിയെങ്കിലും ഫോട്ടോ പങ്കുവെയ്ക്കൂയെന്നുമായിരുന്നു കമന്റ്.

മാത്രമല്ല നടി വീണ്ടും ദുബായ് ഡയറീസ് എന്ന് പറഞ്ഞ് തനിച്ചുള്ള കുറേ ചിത്രങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ആന്റണിയെവിടെ എവിടെ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.

അതേസമയം വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഒരു അഭിമുഖത്തിൽ കീർത്തി ഇതേകുറിച്ച് സംസാരിച്ചിട്ടുണ്ട്. ആന്റണി തട്ടില്‍ ഒരു മീഡിയ പേഴ്‌സണ്‍ അല്ലെന്നും മാധ്യമങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം ഷൈ അല്ലെങ്കിലും അതിനോട് താത്പര്യമില്ലാത്ത ആളാണെന്നും നടി പറഞ്ഞിരുന്നു. മാത്രമല്ല സ്വകാര്യതയെ വളരെ അധികം ബഹുമാനിക്കുന്നവരാണ് തങ്ങള്‍ രണ്ടു പേരും എന്നാണ് കീർത്തി വ്യക്തമാക്കുന്നത്.

സാധാരണയായി പൊതു ഇടത്ത് കൈ പിടിച്ച് നടക്കാന്‍ പോലും താത്പര്യമില്ലാത്ത ആളാണ് ആന്റണി തട്ടിലെന്നും ഫ്രണ്ട്‌സുമായി പുറത്ത് പോകുമ്പോള്‍ പോലും രണ്ടുപേരും റൊമാന്റിക് ആയി നടന്നിട്ടില്ല എന്നും ഭര്‍ത്താവിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല, അദ്ദേത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് കീര്‍ത്തി ഫോട്ടോകള്‍ പരസ്യപ്പെടുത്താത്തതെന്നും കീർത്തി കൂട്ടിച്ചേർത്തു.

Vismaya Venkitesh :