തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് ഇപ്പോൾ ബോളിവുഡിലും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ബേബി ജോൺ എന്ന ചിത്രത്തിന് വേണ്ടി ഗ്ലാമറസായി അഭിനയിക്കാനും കീർത്തി തയ്യാറായിരുന്നു.
പിന്നാലെ ബോളിവുഡ് ടൗണിലെ നടൻമാർ വരെ കീർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഇതേകുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ വരുൺ ധവാൻ.
അതേസമയം ബേബി ജോൺ ഷൂട്ടിനിടെയാണ് കാമുകൻ ആന്റണി തട്ടിലിനെ വിവാഹം ചെയ്യാൻ കീർത്തി തീരുമാനിച്ചതെന്നും മുംബൈയിൽ ഷൂട്ട് ചെയ്യുമ്പോൾ ഒരുപാട് ഹീറോകൾ കീർത്തിയെക്കുറിച്ച് ചോദിച്ച് തനിക്ക് മെസേജ് ചെയ്യുമായിരുന്നെന്നും നടൻ വെളിപ്പെടുത്തി.
എന്നാൽ ഇതാ അവളുടെ നമ്പർ എന്ന് പറയാൻ എനിക്കാവില്ലായിരുന്നെന്നും കീർത്തിയുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്നും വരുൺ ധവാൻ കൂട്ടിച്ചേർത്തു.