തെന്നിന്ത്യൻ സുന്ദരിയാണ് കീർത്തി സുരേഷ്. ആദ്യ സിനിമകളിൽ എല്ലാം ചബ്ബി ഗേൾ ആയിരുന്നു കീർത്തി സുരേഷ്. പിന്നീട് മിസ് ഇന്ത്യ സിനിമയ്ക്ക് വേണ്ടി മെലിഞ്ഞു സുന്ദരിയയായ കീർത്തിയെയാണ് കാണുന്നത്.

എന്നാൽ വണ്ണം കുറയ്ക്കാൻ വേണ്ടി ഒന്നും കീർത്തി ആ സമയത്ത് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടിയുടെ അമ്മയും നടിയുമായ മേനക സുരേഷ്.

അതേസമയം മിസ് ഇന്ത്യ സിനിമയ്ക്ക് വേണ്ടി മകൾ ശരീരഭാരം കുറച്ചതല്ലെന്നും ഫുഡ് പോയ്സൺ വന്ന് പതിനഞ്ച് ദിവസത്തോളം അസുഖബാധിതയായി കിടന്നതിന്റെ ഫലമായിരുന്നുവെന്നുമാണ് അമ്മയും നടിയുമായ മേനക തുറന്നു പറഞ്ഞു.

മിസ് ഇന്ത്യ സിനിമ ചെയ്യുന്ന സമയത്താണ് കീർത്തി ശരീര ഭാരം കുറച്ച് മെലിഞ്ഞിരുന്നത്. എന്നാൽ വണ്ണം കുറയ്ക്കാൻ വേണ്ടി ഒന്നും കീർത്തി ആ സമയത്ത് ചെയ്തിട്ടില്ല.

ആ സമയത്ത് ഹൈദരാബാദിൽ നിന്നും ഏതോ ഒരു ഭക്ഷണം കഴിച്ചപ്പോൾ അത് ശരീരത്തിൽ പിടിച്ചില്ലെന്നും പിന്നീട് പത്ത് പതിനഞ്ച് ദിവസം ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു കീർത്തിയെന്നും മേനക വെളിപ്പെടുത്തുന്നു.

എന്നാൽ നിലവിൽ അത് നിലനിർത്തുകയാണ് കീർത്തി ചെയ്യുന്നത്. കൃത്യമായ ഡയറ്റും വർക്കൗട്ടും എല്ലാം ചെയ്ത് ശരീരഭാരം കൂടാതെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടതെല്ലാം നടി ചെയ്യുന്നുണ്ട്.

എങ്കിലും കുറച്ച് വണ്ണമുള്ള ശരീരപ്രകൃതിയാണെങ്കിൽ അത് എപ്പോഴും ഒരു അഴകാണെന്നും സൗത്ത് ഇന്ത്യൻ കൾച്ചർ തന്നെ ചബ്ബിയായി ഭംഗിയായി ഇരിക്കുന്നതാണല്ലോ എന്നാണ് മേനക പറയുന്നത്.

പക്ഷേ നിലവിൽ ശരീര വണ്ണത്തില്‍ താൻ കംഫര്‍ട്ടാണ്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം ധരിക്കാന്‍ സാധിക്കുന്നുണ്ടെന്നും മുമ്പ് അതിന് സാധിയ്ക്കുകയില്ലായിരുന്നെന്നുമാണ് കീർത്തി ഇതിനോട് പ്രതികരിച്ചത്.