നടി കീർത്തി സുരേഷ് ആന്റണി തട്ടിൽ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. 15 വർഷത്തെ പ്രണയം പൂവണിഞ്ഞത്. തെന്നിന്ത്യൻ സിനിമ ലോകവും ആരധകരും ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
നേരത്തെ കീർത്തിയുടെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹ ശേഷം ഭർത്താവിനെ നടിക്കൊപ്പം കാണാത്തതും ഒരു ചിത്രം പോലും കാണാത്തതിനും വലിയ വിമർശനം നേരിടുകയാണ് കീർത്തി.
അതേസമയം ഇൻസ്റ്റാഗ്രാമിൽ ആന്റണി ഉണ്ടെങ്കിലും അത്ര ആക്റ്റീവ് ആയ വ്യക്തി അല്ല. വിവാഹശേഷം ആന്റണിയുടെ ചിത്രങ്ങൾ എവിടെയും കീർത്തി പങ്കുവച്ചിട്ടില്ല.
കല്യാണം കഴിഞ്ഞുള്ള കീര്‍ത്തിയുടെ ആദ്യത്തെ വിദേശ യാത്രയും ഇപ്പോൾ ക്രിസ്മസ് ആശംസയും വരുണ്‍ ധവാനൊപ്പം തന്നെയാണ്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുണ്‍ ധവാനൊപ്പം. ഇതോടെ ആന്റണി തട്ടില്‍ എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മാത്രമല്ല കീർത്തിയുടെ വിവാഹത്തിന്റെ അന്ന് മുതൽ ആന്റണി തട്ടിലിന്റെ കുടുംബത്തെയും ആരാധകർ ഉറ്റുനോക്കുകയാണ്. ഈ നവദമ്പതികളുടെ ഇതുവരെ പുറത്തുവന്ന ചിത്രത്തിൽ എവിടെയും ആന്റണിയുടെ കുടുംബം ഇല്ല.
എന്നാൽ ഇപ്പോഴിതാ ആനറാണിയുടെ പേരിൽ ഒരു പേജ് പ്രത്യക്ഷപെട്ടിരിക്കുകയാണ്. ആന്റണി തട്ടിൽ ഒഫീഷ്യൽ പേജ് എന്ന് മെൻഷൻ ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ എവിടെയും ആന്റണിയുടെ കുടുംബം ഇല്ലെന്നു മാത്രമല്ല പകരം കീർത്തിയുടെ കുട്ടിക്കാല ചിത്രം മുതൽ വിവാഹത്തിന് ഇത് വരെ കീർത്തി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മാത്രമാണുള്ളത്. പക്ഷേ അത് ആന്റണിയുടെ ഒറിജിനൽ അല്ലെന്നു വ്യക്തമായിട്ടുമുണ്ട്.