കീർത്തിയുടെ വിവാഹ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വീട്ടിലെ അംഗത്തെ പോലെ കീര്‍ത്തി സ്‌നേഹിക്കുന്ന നൈക്ക് എന്ന തന്റെ വളര്‍ത്തു നായ കുറിച്ചാണ്.
നൈക്കിനെ മകന്‍ എന്നാണ് പല അവസരങ്ങളിലും കീര്‍ത്തി സുരേഷ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ നൈക്കയ്ക്ക് ആ പേര് കിട്ടിയതിന് പിന്നിലെ കഥയാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം 6 വയസാണ് നൈക്കിന് ഇന്ന് പ്രായം. നൈക്ക് എന്ന പേരിനും 15 വര്‍ഷങ്ങളായുള്ള ആന്റണി തട്ടിലുമായുള്ള പ്രണയത്തിനും തമ്മില്‍ മുറിച്ചു മാറ്റാന്‍ കഴിയാത്ത ബന്ധമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ആന്റണിയുടെ പേരിലെ അവസാനത്തെ രണ്ടക്ഷരവും, കീര്‍ത്തിയുടെ പേരിലെ ആദ്യത്തെ രണ്ടക്ഷരവും (AntoNY KEeerthy- NYKE) ചേര്‍ത്തുവച്ചാണ് വളര്‍ത്ത് നായയ്ക്ക് പേരിട്ടിരിയ്ക്കുന്നത്.
മാത്രമല്ല ആന്റണി സമ്മാനിച്ചതായതുകൊണ്ടു തന്നെ അതിനെ കീര്‍ത്തി മകനായി കാണുകയും ചെയ്യുന്നു. എന്നാണ് ആരാധകർ പറയുന്നത്.
മാത്രമല്ല കീർത്തിയ്ക്ക് ആശംസകളുമായി എത്തിയ നടി പാർവതി തിരുവോത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും ഇത് സ്ഥിരീകരിക്കുന്നതാണ്.