കായംകുളം കൊച്ചുണ്ണി 5 റിവ്യൂ വായിക്കാം – പ്രതീക്ഷിച്ചതല്ല കണ്ടത് .. ആരാധകർ പറയുന്നത് ഒരാളെ കുറിച്ച് മാത്രം – റെക്കോർഡുകൾ തകർക്കുമോ ആരാധകർ പറയുന്നത് കേൾക്കൂ

കായംകുളം കൊച്ചുണ്ണി 5 റിവ്യൂ വായിക്കാം – പ്രതീക്ഷിച്ചതല്ല കണ്ടത് .. ആരാധകർ പറയുന്നത് ഒരാളെ കുറിച്ച് മാത്രം – റെക്കോർഡുകൾ തകർക്കുമോ ആരാധകർ പറയുന്നത് കേൾക്കൂ

കായംകുളം കൊച്ചുണ്ണി !!

1966ലെ PA തോമസിന്റെ സംവിധാനത്തിൽ സത്യനും അടൂർ ഭാസിയും അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കൊച്ചുണ്ണിയുടെ കഥ വീണ്ടും ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നു എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നിയിരുന്നു. അത് കണ്ടും കേട്ടും അറിഞ്ഞ ആ കഥാപാത്രം അത്രത്തോളം മനസ്സിൽ പതിഞ്ഞതുകൊണ്ട് മാത്രമല്ല, മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ബോബി-സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുകളിലും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനിലും ഉള്ള പ്രതീക്ഷകൊണ്ട് കൂടിയാണ്. കൂട്ടിന് മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ സംഗീത വിഭാഗത്തിലെ ഭൂരിഭാഗം പേരുടേയും ആദ്യ പ്രിഫറൻസ് ആയ ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും.

കൊച്ചുണ്ണിയെ മലയാളികൾക്ക് മുന്നിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും വാമൊഴിയിലൂടെയും എല്ലാവർക്കും സുപരിചിതനായ കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന കൊച്ചുണ്ണി ഒരു മോഷ്ടാവായും, സാമൂഹ്യപരിഷ്കർത്താവായുമെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ട്. സമ്പന്നരിൽ നിന്ന് പണം അപഹരിച്ച് പാവപ്പെട്ടവർക്ക് വീതിച്ച് നൽകുന്ന കൊച്ചുണ്ണിക്ക് ഇംഗ്ലീഷ് ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന റോബിൻഹുഡുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും ക്രൂരതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്നവനാണ് കൊച്ചുണ്ണി. അതെല്ലാം ചിത്രത്തിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചുണ്ണിയുടെ ചെറുപ്പത്തിൽ തുടങ്ങി മോഹൻലാലിന്റെ വോയ്‌സ് ഓവറോട് കൂടി സിനിമയുടെ ആദ്യ പകുതി പതിയെ മുന്നോട്ട് പോകുന്നു. പിന്നീട് പക്കിയുടെ ഇൻട്രോയിൽ നിൽക്കുന്ന ഇന്റർവെൽ ബ്ലോക്കും നന്നായിരുന്നു. ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി ശരാശരിക്ക് മുകളിൽ നിൽക്കുന്നു. കൊച്ചുണ്ണിയുടെ ചെറുപ്പം, മോഷ്ടാവാകുന്നതിന് മുൻപുള്ള ജീവിതം, പ്രണയം, സൗഹൃദം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. അനാവശ്യമായി തിരുകി കയറ്റിയ ഐറ്റം ഡാൻസും ശരാശരിയിൽ മാത്രം ഒതുങ്ങുന്ന VFXഉം ചിത്രത്തിന്റെ നെഗറ്റീവ് ആണ്.

കൊച്ചുണ്ണി എന്ന കഥാപാത്രം നിവിൻ പോളിയുടെ കയ്യിൽ എത്രത്തോളം ഭദ്രമാണ് എന്നും ഇത്തിക്കര പക്കിയായി അതിഥി വേഷത്തിൽ വരുന്ന മോഹൻലാൽ കൊച്ചുണ്ണിയുടെ കഥാപാത്രത്തെ സ്‌ക്രീൻ പ്രെസെൻസ് കൊണ്ട് നിഷ്പ്രഭമാക്കി കളയുമോ എന്നും പലർക്കും സംശയം ഉണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങൾ ഓരോന്ന് പുറത്ത് വരുമ്പോഴും ആ സംശയത്തിന് ആക്കം കൂട്ടുകയായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ പക്കി വരുന്ന സീനുകളിൽ കൊച്ചുണ്ണി സൈഡ് റോളിൽ ഒതുങ്ങി !!
എങ്കിലും ആദ്യ പകുതിയിലെ ശരാശരിയിൽ ഒതുങ്ങുന്ന പ്രകടനം ഒഴിച്ചാൽ തരക്കേടില്ലാത്ത പ്രകടനം തന്നെ നിവിൻ കാഴ്ച്ചവച്ചു. ഇത്തിക്കര പക്കിയുടെ റോൾ മോഹൻലാൽ ഗംഭീരമാക്കി. സണ്ണി വെയിൻ, ബാബു ആന്റണി ഉൾപ്പെടെ മറ്റുള്ളവരും അവരുടെ കഥാപാത്രങ്ങൾ നന്നായി അവതരിപ്പിച്ചു.

ഗോപി സുന്ദർ ഒരുക്കിയ പാട്ടുകളും ബാക്ഗ്രൗണ്ട് സ്കോറും ശരാശരിയിൽ ഒതുങ്ങി. ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പാൽസനെ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മൊത്തത്തിൽ ഛായാഗ്രഹണ വിഭാഗം മികവ് പുലർത്തി. കളർ ഗ്രെയ്‌ഡിങും നന്നായിരുന്നു.

മൊത്തത്തിൽ കായംകുളം കൊച്ചുണ്ണി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. കൂടുതൽ പ്രതീക്ഷകൾ വെക്കാതെ കാണാൻ പോയാൽ ഒരുപക്ഷേ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടേക്കാം !!

#albinvarghese

കായംകുളം കൊച്ചുണ്ണി – സംവിധായകന്റെ കൈയ്യൊപ്പ്….

രാവിലെ 5 മണിയ്ക്ക് തുടങ്ങി പെരിന്തൽമണ്ണ വിസ്മയ കോപ്ലക്സിന്റെ മുന്നിൽ കുത്തിയിരുപ്പ്…. ഒടുവിൽ 6 മണിയ്ക്ക് 4 സ്‌ക്രീനുകളിലും കൊച്ചുണ്ണി തേരോട്ടം തുടങ്ങി…
ക്ലാസ്സ് മൂഡിൽ ആരംഭിച്ച സിനിമ കായംകുളത്തെ പെരുങ്കള്ളൻറെ..അല്ല വീരനായകന്റെ കഥ പറയാൻ തുടങ്ങി…
നിവിൻപോളി എന്ന നടൻ എത്രത്തോളം കൊച്ചുണ്ണിയെ ആവാഹിക്കും enna കാര്യത്തിൽ സംശയം അധികമായിരുന്നു… സഖാവിലെ സഖാവ് കൃഷ്ണനെപ്പോലെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കൽ ആവാതിരിക്കണേ എന്നായിരുന്നു പ്രാർത്ഥന (കാരണം സമയം നോക്കണേ…. രാവിലെ 6 മണി… ഇജ്ജാതി നേരം ഒന്നും ഞാൻ കാണാറില്ല)..
നിവിന്റെ സേഫ്‌സോൺ അഭിനയം തന്നെയായിരുന്നു ആദ്യപകുതി… കൊച്ചുണ്ണി ചതിയ്ക്കപ്പെടുന്നതും ബ്രാഹ്മണ വിഭാഗം അയാളെ ശിക്ഷിക്കിന്നതുമെല്ലാം നിവിൻ തന്മയത്വത്തോടെ കൈകാര്യം ചെയ്തുവെന്നത് നല്ലൊരു സംവിധായകന്റെ ശിക്ഷണത്തിന്റെ ഫലം തന്നെയാണ്…
പ്രണയവും അല്പസ്വല്പം തമാശകളും എല്ലാം നിറഞ്ഞ ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിലെത്തുമ്പോൾ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായ കൊടും കവർച്ചക്കാരനായി മാറുന്നു കൊച്ചുണ്ണി…
ബ്രിട്ടീഷ് ആധിപത്യവും സവർണ സംസ്കാരവും ചേർന്നൊരുക്കിയ ചതിയുടെ കെണിയിൽ അകപ്പെടുന്ന കൊച്ചുണ്ണിയുടെ കഥ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ നേടിയത് വൻ വിജയം തന്നെയാണ്…
മലയാളത്തിലെ ഏറ്റവും വലിയ സിനിമ എന്ന ലേബലിൽ എത്തിയ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരെയും ആരാധകരെയും തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ സംശയം തെല്ലും വേണ്ട….
വായിച്ചറിഞ്ഞ അറിവുകളെക്കാൾ കൂടുതലായി കൊച്ചുണ്ണിയിലെ വീരനായകനെ നിവിൻപോളി സ്‌ക്രീനിൽ തന്നാലാവും വിധം എത്തിച്ചിട്ടുണ്ട്….
നായികാ പ്രാധാന്യം ഇല്ലായെങ്കിലും പ്രിയ ആനന്ദ് മികച്ചുതന്നെ നിന്നു ….. കൊച്ചുണ്ണിയുടെ സുഹൃത്തായ വാവയായി മണികണ്ഠൻ (ബാലൻ ചേട്ടൻ -കമ്മട്ടിപ്പാടം ) മികവ് പുലർത്തി…
പിന്നെ എടുത്തു പറയേണ്ട മറ്റൊന്ന് ബാബു ആന്റണിയുടെ കഥാപാത്രമാണ്…. മെയ് വഴക്കം കൊണ്ട് മലയാളികളെ വീണ്ടും ത്രസിപ്പിക്കുകയാണ് ബാബു ആന്റണി…
കേശവൻ എന്ന പൊലീസുകാരനായ പ്രതിനായക കഥാപാത്രം സണ്ണി വെയ്ൻ ന്റെ കൈകളിൽ ഭദ്രമായിരുന്നു….

പിന്നെ………….

“ഇന്റർവെൽ ന് വരുന്ന ഒരു അഡാർ ഐറ്റം…” അഥവാ ഇത്തിക്കര പക്കിയാശാൻ മൂർത്തീ രൂപം (അത് അനുഭവിച്ചറിയുക )

ക്ലാസ്സും മാസ്സും എല്ലാം മിക്സ് ചെയ്ത് ആഘോഷമായി തന്നെ കണ്ടിറങ്ങാം റോഷൻ androos ന്റെ ഈ കൊച്ചുണ്ണിയെ….

“പെരുങ്കള്ളൻ വീണ്ടും കേരളം വാഴുകയാണ്… ”

Rated 3.5/5

Kayamkulam Kochunni Review

metromatinee Tweet Desk :