ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം കാവ്യ; എന്തൊരു ക്യൂട്ട് ആണെന്ന് ആരാധകര്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്.  തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോയാണ് കാവ്യ പോസ്റ്റ് ചെയ്തത്. പുതിയ ചിത്രത്തിലും കാവ്യയും മകളും അണിഞ്ഞത് ലക്ഷ്യയുടെ വസ്ത്രങ്ങള്‍ തന്നെ. മുന്നില്‍ കത്തിച്ചുവെച്ച ദീപങ്ങള്‍ നോക്കി നില്‍ക്കുന്ന കാവ്യയും മഹാലക്ഷ്മിയുമാണ് പുതിയ ചിത്രത്തില്‍ ഉള്ളത്. ഒപ്പം എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ എന്നും കാവ്യ കുറിച്ചു. അതേസമയം പുതിയ ഫോട്ടോയിലും കാവ്യയുടെ അഴകിനെ കുറിച്ച് ആരാധകര്‍ പറഞ്ഞു. എന്തൊരു ലുക്കാണ് കാവ്യയെ ഇപ്പോഴും കാണാന്‍. മകള്‍ മഹാലക്ഷ്മിയും കാവ്യയെ പോലെയുണ്ടെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, ഇക്കഴിഞ്ഞ നവരാത്രിയും താരകുടുംബം ആഘോഷമാക്കിയിരുന്നു. ദീപ്തമായ മുറിയില്‍ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യം കാവ്യാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കൂടുതലും തമിഴ് ആചാരപ്രകാരമാണ് ബൊമ്മക്കൊലു തയാറാക്കുക എങ്കിലും കാവ്യയും വീട്ടില്‍ ബൊമ്മക്കൊലു തയ്യാറാക്കുകയായിരുന്നു. നാല് തട്ടുകളായി ബൊമ്മകളും, അതിനു താഴെ ഒത്തനടുവിലായി ദുര്‍ഗാ ദേവിയുടെ ശില്‍പ്പവും ഓട്ടുരുളിയില്‍ പുഷ്പദളങ്ങളും കാണാം കാവ്യയുടെ ചിത്രത്തില്‍.

ഇരുവശങ്ങളിലും ദീപങ്ങളും ഒരുക്കിയിട്ടുണ്ട്. കാവ്യയും മകള്‍ മഹാലക്ഷ്മിയും ചെന്നൈയില്‍ ആണെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. മീനാക്ഷിയുടെ പഠനവും ഇവിടെയാണ്, ഒരുപക്ഷെ അതുകൊണ്ടാവണം ഇക്കുറി നവരാത്രി ആഘോഷം നടത്താന്‍ കാവ്യാ മാധവന്‍ തീരുമാനിച്ചതും. മുന്‍പെങ്ങും നവരാത്രി കൊണ്ടാടിയ വിശേഷം കാവ്യ എങ്ങും പറഞ്ഞിട്ടില്ല.

നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. കാവ്യ ആളാകെ മാറി, തനി തമിഴ് നാട്ടുകാരിയായി, കേരളം വിട്ട് പോയത് ഇതിനായിരുന്നോ, കാവ്യയ്ക്കും കുടുംബത്തിനും നവരാത്രി ആശംസകള്‍ എന്ന് ഇങ്ങനെ പോകുന്നു കമന്റുകള്‍. അടുത്തിടെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. അപ്പോള്‍ മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകലിലൂടെയും ആവശ്യത്തിലധികം ഫോട്ടോസും വരുന്നു. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്.

പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.

അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്.

Vijayasree Vijayasree :