നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്.
സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും എന്നാണ് വിവരം. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.
സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് അന്ന് മുതൽ കാവ്യയ്ക്ക് പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നത് പി മാധവനായിരുന്നു. കാവ്യയ്ക്കൊപ്പം വേദികളിലും സിനിമാസെറ്റുകളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. പല അഭിമുഖങ്ങളിലും കാവ്യ അച്ഛൻ നൽകിയ പിന്തുണയെ കുറിച്ച് വാചാലയായിട്ടുണ്ട്.