മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയ്ക്കൊപ്പം കാവ്യയും മഹാലക്ഷ്മിയും; പിന്നാലെ കടുത്ത സൈബർ ആക്രമണം

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മുൻനിര നായകന്മാർരക്കൊപ്പമെല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണൻ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

ഏറെ വിവാദങ്ങൾക്ക് ശേഷം 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നത്. മലയാളത്തിൽ ഏറെ ചർച്ചയായിരുന്ന വിവാഹമായിരുന്നു അത്. അവസാന നിമിഷം ദിലീപായിരുന്നു വിവാഹക്കാര്യം പരസ്യമാക്കിയത്. 2018 ൽ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിയെന്ന മകൾ പിറന്നു. മകളുടെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു കാവ്യ. മലയാളത്തിന്റെ പ്രിയ കലാകാരി എന്തുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചുവരാത്തത് എന്നത് സംബന്ധിച്ച് ആരാധകർ നിരന്തരം ദിലീപിനോട് ചോദ്യം ഉയർത്തിയെങ്കിലും മകളുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണവർ എന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്.

മകളുടെ ജനനത്തിന് ശേഷം പൊതുവേദികളിലൊന്നിലും കാവ്യ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി അവർ ദിലീപിനൊപ്പം പൊതുവേദികളിൽ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മോഡലായും കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.

എത്രയൊക്കെ സിനിമയിൽ നിന്നും മാറി നിന്നാലും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംക്ഷ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് ഇരുവരുടേയും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ അത്തരത്തിലൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയ്ക്കൊപ്പമാണ് കാവ്യയും മകളും പോസ് ചെയ്തത്. തങ്ങളുടെ പ്രിയ താരത്തേയും താര പുത്രിയേയും കണ്ടതിന്റെ സന്തോഷം ആരാധകർ പങ്കുവെയ്ക്കുന്നുമുണ്ട്. കാവ്യയെ പോലെ തന്നെ അതീവ സുന്ദരിയാണ് മഹാലക്ഷ്മിയെന്നാണ് ചിലരുടെ കമന്റ്. ‘അമ്മയെന്ന പവിത്രമായ നാമം ഒരു സ്ത്രീക്കും പ്രസവിച്ചതുകൊണ്ടു മാത്രം നേടിയെടുക്കാൻ സാധിക്കില്ലായെന്നും പലരും കംന്റ് ചെയ്യുന്നു.

എന്നാൽ പതിവ് പോലെ തന്നെ കാവ്യയ്ക്കും മകൾക്കുമെതിരെ അധിക്ഷേപം ചൊരിയുന്നവരും കുറവല്ല. നീചമായ ഭാഷയിലാണ് ചിലർ കാവ്യയേയും കുഞ്ഞിനേയും വിമർശിക്കുന്നത്. മഞ്ജു വാര്യരുടെ ജീവിതം തകർത്തുവെന്നാണ് ചിലരുടെ കുറ്റപ്പെടുത്തൽ. എന്നാൽ കുഞ്ഞിനെ പോലും വെളുതെ വിട്ടൂടെയെന്നാണ് കാവ്യയുടെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. ലോകത്ത് ആദ്യമായി ഡവോഴ്സ് ചെയ്ത് രണ്ടാം വിവാഹം ചെയ്ത ആളാണോ കാവ്യയെന്നും ആരാധകർ മറുപടി നൽകി.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറ‍ഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു.

അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽ‌പ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഉണ്ണി പിഎസ് പറഞ്ഞത്.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്മി എന്നൊരു മകളും ഇവർക്കുണ്ട്. വിവാഹത്തിന് ശേഷം കാവ്യ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് ഇപ്പോൾ കാവ്യയുടെ പൂർണ ശ്രദ്ധ. മകൾ ജനിച്ച ശേഷം പൊതു വേദികളിൽ നിന്നടക്കം കാവ്യ മാറിനിന്നിരുന്നു. മാമാട്ടിയേയും ക്യാമറ കണ്ണുകളിൽ നിന്നെല്ലാം അകറ്റി നിർത്താൻ ശ്രമിച്ചു. എന്നാൽ അടുത്തിടെയായി പൊതുവേദികളിലടക്കം മകളുമായി കാവ്യ എത്തുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഈയ്യടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർക്ക്, 2018 ഒക്ടോബറിലാണ് മഹാലക്ഷ്മി ജനിക്കുന്നത്.

അതേസമയം ചെന്നൈയിലാണ് ദിലീപും കുടുംബവും ഇപ്പോൾ താമസം. മഹാലക്ഷ്മിയെ സ്‌കൂളിൽ ചേർത്തിരിക്കുന്നതും ചെന്നൈയിലാണ്. യുകെജി വിദ്യാത്ഥിയാണ് മഹാലക്ഷ്മി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു. എല്ലാവരും വിളിക്കുന്ന മാമാട്ടി എന്ന പേര് മഹാലക്ഷ്മി തന്നെ സ്വന്തമായി ഇട്ട പേരാണെന്നും ദിലീപ് പറയുകയുണ്ടായി. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്ന് അവൾക്ക് പറഞ്ഞു കൊണ്ടുത്തിരുന്നു.

പക്ഷെ കുഞ്ഞായിരുന്നപ്പോൾ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് അവൾ പറഞ്ഞത്. പിന്നീട് അത് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയും ചെയ്തു എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം, അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്.

അടുത്തിടെയും, കാവ്യയുടെ പഴയൊരു അഭിമുഖം നടിയുടെ ഫാൻസ് പേജുകളിൽ വൈറലായിരുന്നു.പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.

പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.

വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.

ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. ‌‌എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, കാവ്യ മാധവൻ പറയുന്നു.

Vijayasree Vijayasree :