ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ തിളങ്ങി നിന്നു. മുൻനിര നായകന്മാർരക്കൊപ്പമെല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണൻ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. നിശാൽ ചന്ദ്രയെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്നും കാവ്യ ഇടവേളയെടുത്തിരുന്നു. എന്നാൽ ഈആവിവാഹബന്ധം അധിക നാൾ നീണ്ടു നിന്നില്ല. തുടർന്ന വിവാഹമോചിതയായ നടി തിരിച്ച് സിനിമയിലേയ്ക്ക് തന്നെ എത്തി. ഈ വേളയിൽ നിരവധി അഭിമുഖങ്ങളും നൽകിയിരുന്നു.
ഇപ്പോഴിതാ വിവാഹമോചന ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപുമായി തന്റെ പേര് ചേർത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് ആയിരുന്നു നടിയുടെ പ്രതികരണം. ദിലീപുമായി ചേർത്ത് ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്നും, ഈ മടങ്ങി വരവിൽ തന്നെ ഏറ്റവും പിന്തുണച്ച വ്യക്തിയാണ് മഞ്ജു വാര്യർ എന്നുമാണ് അന്ന് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നത്.
ഏറെ വിവാദങ്ങൾക്ക് ശേഷം 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നത്. മലയാളത്തിൽ ഏറെ ചർച്ചയായിരുന്ന വിവാഹമായിരുന്നു അത്. അവസാന നിമിഷം ദിലീപായിരുന്നു വിവാഹക്കാര്യം പരസ്യമാക്കിയത്. 2018 ൽ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിയെന്ന മകൾ പിറന്നു. പിന്നാലെ മകളുടെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു കാവ്യ. മകളുടെ ജനനത്തിന് ശേഷം പൊതുവേദികളിലൊന്നിലും കാവ്യ സജീവമല്ലായിരുന്നു. തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മോഡലായും ഇപ്പോൾ കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.
അതേസമയം, ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ കാവ്യയുടെ വിവാഹമോചനത്തിൽ നടിക്ക് ദിലീപുമായുള്ള ബന്ധത്തിന് പങ്കുണ്ടെന്ന് പറയുന്നതിൽ സത്യമുണ്ടോ എന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇപ്രകാരമായിരുന്നു; എനിക്ക് വളരെ വിഷമമുണ്ട്. പ്രത്യേകിച്ച് ദിലീപേട്ടന്റെ അതിൽ ഉൾപ്പെടുത്തുന്നതിൽ വളരെ വിഷമമുണ്ട്. അതിനുള്ള കാരണങ്ങളായി പലരും പലതും പറയുന്നുണ്ട്. പല സൈഡിൽ നിന്നും, കാരണങ്ങൾ തെളിവ് സഹിതം ഉണ്ടെന്നൊക്കെ പലരും പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമമേ തോന്നിയിട്ടുള്ളൂ.
ദിലീപേട്ടൻ പോലെ ഒരാളെ അതിലേക്ക് വലിച്ചിഴച്ചത്തിലാണ് വിഷമം. കാരണം അദ്ദേഹം, ഞാൻ വീണ്ടും എന്റെ കരിയർ തുടങ്ങിയപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത കൂട്ടത്തിൽ ഉള്ളവരാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. എനിക്ക് തോന്നുന്നു, ദിലീപേട്ടനെക്കാൾ ആ കാര്യത്തിൽ പറയേണ്ടത് മഞ്ജു ചേച്ചിയെ കുറിച്ചാണ്. എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്. ദിലീപേട്ടനും അറിയാം നന്നായി, എന്റെ സ്വപ്നം എന്താണ് എന്നുള്ളത് ഇവർക്കൊക്കെ അറിയാവുന്നതാണ് എന്നും നടി പറഞ്ഞു.
നടിയോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ദിലീപ്, വിവാഹ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്നത്, ആരാധകർക്കും മാധ്യമങ്ങൾക്കും സംശയമുണ്ടാക്കി. മഞ്ജു വാര്യരാകട്ടെ, ദിലീപ് ഇല്ലാതെ, മകൾ മീനാക്ഷിയ്ക്കൊപ്പമാണ് കാവ്യയുടെയും നിഷാലിന്റെയും വിവാഹ റിസപ്ഷൻ ചടങ്ങിന് എത്തിയത്. കാവ്യയും ദിലീപും തമ്മിൽ വിവാഹശേഷം നടന്ന ചാറ്റുകളും, ഫോൺ കോളുകളും തന്റെ പക്കൽ തെളിവായി ഉണ്ടെന്ന്, നടിയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര പറഞ്ഞിരുന്നു.
എന്നാൽ, അതെല്ലാം നിഷേധിച്ച നടി, വിവാഹമോചന സമയത്ത് നിഷാലിനെതിരെ ഗാർഹിക പീഡനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ സമയത്ത് കാവ്യയ്ക്ക് തുണയായി നിന്ന മഞ്ജു വാര്യർ, നടിയുടെ മടങ്ങി വരവിന് നിമിത്തമായ ഗദ്ദാമ എന്ന സിനിമയുടെ ലോഞ്ച് പരിപാടിയിൽ മുഖ്യതിഥിയായി എത്തിയിരുന്നു. അന്ന് മഞ്ജുവിനൊപ്പം ഉറ്റ സുഹൃത്ത് സംയുക്ത വർമ്മയും ഉണ്ടായിരുന്നു. ഇതിനെല്ലാം ശേഷമാണ് മഞ്ജു മറ്റ് ചില വിവരങ്ങൾ അറിയുന്നതെന്നും വിവാഹമോചനത്തിലേയ്ക്ക് എത്തുന്നതും എന്നെല്ലാം ചില അഭ്യൂഹങ്ങളുണ്ട്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാൽ ചന്ദ്രയുമായുള്ള വിവാഹം കഴിഞ്ഞത്. അതിനുശേഷം കുടുംബബന്ധത്തിൽ അസാരസ്യങ്ങൾ ഉണ്ടായതോടെ ഇരുവരുടെയും സമ്മതപ്രകാരം വിവാഹമോചിതരായി. 2011ൽ ആണ് ഇവർ വേർപിരിഞ്ഞത്. വിവാഹമോചനം നേടി കോടതിക്ക് പുറത്തേക്ക് വന്ന നിശാൽ വൈകാരികമായാണ് പ്രതികരിച്ചത്. എനിക്ക് ഒറ്റ കാര്യമെ പറയാനുള്ളു. ഇനിയെങ്കിലും ഇതുപോലെ ഒരു പയ്യനും അവന്റെ വീട്ടുകാർക്കും ഞാൻ അനുഭവിച്ചത് പോലെ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ എന്നാണ് നിശാൽ പറഞ്ഞത്.
എന്നാൽ മാധ്യമങ്ങൾ ചുറ്റും വളഞ്ഞുവെങ്കിലും ഒന്നും പ്രതികരിക്കാൻ നിൽക്കാതെ കാവ്യ പോയി. കാവ്യയ്ക്കും എനിക്കും ഇടയിൽ സംഭവിച്ചതിന് മറ്റൊരു വശമുണ്ടെന്ന് ഒടുവിൽ കുറച്ച് ആളുകൾക്ക് മനസിലായി. എല്ലാത്തരം നുണകളും വളച്ചൊടിക്കലുകളും പറഞ്ഞിട്ടുണ്ട്. ഞാൻ വിദ്യാഭ്യാസമില്ലാത്തവനാണെന്ന് ആവർത്തിച്ച് അവർ പ്രസ്താവിച്ചിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എനിക്ക് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്.
ഒന്ന് ന്യൂജേഴ്‌സിയിലെ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലും മറ്റൊന്ന് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് സയൻസിലും. ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി എന്നാണ് വിവാഹമോചനശേഷം നിശാൽ മാധ്യമങ്ങളോട് പറഞ്ഞത്. കാവ്യയുമായി വേർപിരിഞ്ഞ അമേരിക്കയിലേക്ക് നിശാൽ താമസം മാറി. മാത്രമല്ല തന്നെ മനസ് അറിഞ്ഞ് സ്നേഹിക്കുന്ന ഒരു പങ്കാളിയേയും കണ്ടെത്തി. പ്രമുഖ ബിസിനസ് മാൻ സുരേന്ദ്രനാഥിന്റെ മകളും സമ്പന്നയുമായ രമ്യയെയാണ് നിശാൽ വിവാഹം ചെയ്തത്.
2013 മെയ് 13നായിരുന്നു ഇരുവരുടേയും വിവാഹം. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കൈവശമുള്ളയാളാണ് രമ്യ. കുടുംബസമേതം അമേരിക്കയിൽ സെറ്റിലായ നിശാൽ ഏറ്റവും സമാധാനവും സന്തോഷും നിറഞ്ഞ ജീവിതമാണ് ഇപ്പോൾ ആസ്വദിക്കുന്നത്. 2017 മെയ് 13നാണ് നിഷാൽ ചന്ദ്ര രമ്യയെ തന്റെ ജീവിതസഖി ആക്കിയത്. 2019 ലാണ് വിശാലനും രമ്യയ്ക്കും മകൻ ദേവാൻഷ് പിറന്നത്. മകൻ ദേവിന് കൂട്ടായി ഒരു അനിയത്തി കൂടി ഉണ്ട്.
അടുത്തിടെയും, കാവ്യയുടെ പഴയൊരു അഭിമുഖം നടിയുടെ ഫാൻസ് പേജുകളിൽ വൈറലായിരുന്നു.പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.
പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.
വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.
ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, കാവ്യ മാധവൻ പറഞ്ഞിരുന്നു.
അതേസമയം, അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഈയ്യടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർക്ക്, 2018 ഒക്ടോബറിലാണ് മഹാലക്ഷ്മി ജനിക്കുന്നത്. ചെന്നൈയിലാണ് ദിലീപും കുടുംബവും ഇപ്പോൾ താമസം. മഹാലക്ഷ്മിയെ സ്‌കൂളിൽ ചേർത്തിരിക്കുന്നതും ചെന്നൈയിലാണ്.
അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.
എല്ലാവരും വിളിക്കുന്ന മാമാട്ടി എന്ന പേര് മഹാലക്ഷ്മി തന്നെ സ്വന്തമായി ഇട്ട പേരാണെന്നും ദിലീപ് പറയുകയുണ്ടായി. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്ന് അവൾക്ക് പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ കുഞ്ഞായിരുന്നപ്പോൾ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് അവൾ പറഞ്ഞത്. പിന്നീട് അത് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയും ചെയ്തു എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം, അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്.