ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.
മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.
ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കാവ്യയുടെ ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.
റോസ് സാരി ധരിച്ച് വളരെ സിമ്പിൾ ലുക്കിലാണ് കാവ്യ ഫോട്ടോയിൽ ഉള്ളത്. ചിത്രം പുറത്ത് വന്നതിന് പിന്നാലെ കാവ്യയുടെ സൗന്ദര്യം തന്നെയാണ് ആരാധകർ വാഴ്ത്തുന്നത്. അന്നും ഇന്നും ഈ സൗന്ദര്യത്തിൽ അടുത്ത് ആരും എത്തില്ലെന്നാണ് ചിലരുടെ കമന്റ്. ഫോട്ടോയിൽ അതീവ സുന്ദരിയാണ് കാവ്യ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച പല സിനിമകളിലെയും ശ്രദ്ധിക്കപ്പെട്ട ഡയലോഗുകളും ആരാധകർ കുറിക്കുന്നുണ്ട്. മാത്രമല്ല, മോഹൻലാൽ- ശോഭന കോംബോയുടെ ഡയലോഗും ആരാധകർ കുറിക്കുന്നു. കാശും പുത്തനും ഒന്നും കണ്ടിട്ടല്ല, നിന്റെ ഒടുക്കത്തെ ഈ സൗന്ദര്യം കണ്ടിട്ടുമല്ല, സ്വഭാവം അറിഞ്ഞിട്ടുമല്ല, ഭ്രാന്തു പിടിക്കുന്നതു പോലെ ഒരിഷ്ടം തോന്നി..!! തോന്നിയാൽ തോന്നിയതാ… മനസ്സിലായോ എന്നാണ് ഒരാൾ കുറിച്ചത്.
ഇത്രയൊക്കെ സൗന്ദര്യമോ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ, എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പതിവ് പോലെ വിമർശനവുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. കാവ്യയുടെ സൗന്ദര്യം പോയെന്നും പ്രായമായെന്നുമൊക്കെയാണ് ചിലരുടെ കുറ്റപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളും ഉണ്ട്.
ഒന്നാന്തരം കുടുംബം കലക്കിയും വഞ്ചകിയുമാണ് കാവ്യ എന്നതാണ് ചിലരുടെ അധിക്ഷേപം. ഒരു പെണ്ണിന്റേയും സഹപ്രവർത്തകയുടേയും ജീവിതം നശിപ്പിച്ചതല്ലേ, ഇങ്ങനെ കാണിക്കാൻ അപാര തൊലിക്കട്ടി തന്നെയെന്നാണ് മറ്റൊരു കമന്റ്. ജീവിതത്തിൽ ഒരുപാട് പേരെ ചതിച്ചയാളല്ലേ, നല്ല ഒരു കുടുംബം തകർത്ത ഉഡായിപ്പ്, മഞ്ജു വാര്യർ ആകാൻ നോക്കുന്നതായിരിക്കും കഷ്ടം’, ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം പതിവ് പോലെ തന്നെ കാവ്യ മാധവൻ ഇത്തരം കമന്റുകളോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. വിവാദങ്ങളോടും വിമർശനങ്ങളോടും കാവ്യ ഇപ്പോൾ പ്രതികരിക്കാറില്ല. നിലവിൽ മകൾ മഹാലക്ഷ്മിക്കൊപ്പം ചെന്നൈയിൽ കഴിയുകയാണ് കാവ്യ. ഇടയ്ക്ക് ഷൂട്ടിനും മറ്റ് പരിപാടികൾക്കുമൊക്കെയായി താൻ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.
ദിലീപിനെയും കാവ്യയെയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹം ഉണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ദിലീപുമായുള്ള വിവാഹ ശേഷം സിനമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.
ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.