മലയാളികളുടെ പ്രിയ താരകുടുംബമാണ് ദിലീപിന്റേത്. ദിലീപിനും മഞ്ജുവിനും കാവ്യയ്ക്കുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. ഡോക്ടർ പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തിരക്കുകളും അവസാനിച്ചതോടെ മീനാക്ഷി മോഡലിങ്ങിലേക്ക് ഇറങ്ങിയിട്ടുണ്ട്.
മാത്രമല്ല പഴയതിലും അധികം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ദിലീപ്. നിലവിൽ കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രബ്രാന്റിന് വേണ്ടിയാണ് താരപുത്രി മോഡലായിരുന്നത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ ടി.എസ് കല്യാണരാമനും കുടുംബവും നടത്തിയ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാൻ ദിലീപും കുടുംബസമേതം എത്തിയിരുന്നു.
കഴിഞ്ഞ തവണ മീനാക്ഷി എത്തിയത് സാരിയിൽ ബോളിവുഡ് ലുക്കിലാണെങ്കിൽ ഇത്തവണ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനായി മീനാക്ഷി എത്തിയത് ബ്രൊക്കേഡ് മെറ്റീരിയലിൽ തീർത്ത റോയൽ ലുക്കുള്ള ഗൗണിലാണ്.
എന്നാൽ ഇത്തവണ ലക്ഷ്യയല്ല രശ്മി മുരളീധരനാണ് മീനാക്ഷിക്കായി വസ്ത്രം ഡിസൈൻ ചെയ്തത്. മുമ്പും രശ്മി ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഗൗണിലുള്ള തന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ മീനാക്ഷി പങ്കിട്ടു.
ഗൗണിന് ഇണങ്ങുന്ന ബൺ ഹെയർ സ്റ്റൈലും ഹെവി ഇയറിങ്സും മോതിരവും താരപുത്രി ധരിച്ചിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുമായി ആരാധകരും എത്തി. ഗൗണിൽ മീനാക്ഷി സുന്ദരിയായിട്ടുണ്ടെന്നാണ് കമന്റുകൾ. ഒരാൾ തമാശയായി മഞ്ജു വാര്യരാണെന്നാ വിചാരം… എന്ന കമന്റ് കുറിച്ചു.