ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.
മുൻനിര നായകന്മാർക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.
ഇപ്പോഴിതാ കാവ്യ മാധവൻ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോൾ നേരെചൊവ്വ എന്ന പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. എന്നെ അറിയുന്നവർക്കൊക്കെ അറിയാം എന്റെ ജീവിതത്തിലെ ലക്ഷ്യം എന്ന് പറയുന്നത്, കല്യാണമൊക്കെ കഴിഞ്ഞ്, കുട്ടികളുമൊക്കെയായി അങ്ങനെയുള്ളൊരു ജീവിതമാണ്.
അതിന് വേണ്ടിയാണ് ഞാൻ ജനിച്ചത് എന്ന് തോന്നിയിട്ടുണ്ട്, അങ്ങനൊരു കാര്യം ജീവിതത്തിൽ ഉണ്ടായി. പക്ഷേ എന്തോ ഭാഗ്യം കൊണ്ടായിരിക്കാം, ഇനി ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നില്ല, ദൈവമായിട്ട് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാത്തതായിരിക്കാം. ജീവിതത്തിൽ കല്യാണമാണ് ഏറ്റവും പ്രധാനം, കല്യാണത്തിന് അപ്പുറം വേറൊന്നുമില്ല എന്നായിരുന്നു എന്റെ ചിന്ത, പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ കല്യാണ ജീവിതം ഇങ്ങനെയായത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എന്നാലും അതിനപ്പുറം ഒരു ജീവിതം ഉണ്ട്. കല്യാണത്തോടെ എല്ലാം തീർന്നു, ഇനി ഇതാണ് എന്ന് വിചാരിച്ചിരിക്കുന്നതിൽ കാര്യമില്ല എന്നും കാവ്യ പറയുന്നു. തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടായിരുന്നത് അച്ഛനും അമ്മയും ചേട്ടനും മറ്റ് ബന്ധുക്കളും സിനിമയിൽ നിന്നുള്ള ചുരുക്കം ആളുകളും തന്റെ കൂടെ പഠിച്ച കൂട്ടുകാരുമാണ് എന്ന് കാവ്യ പറയുന്നു. ഫീൽഡിൽ നിന്നുള്ളവർ മാറിനിന്ന് കുറ്റം പറഞ്ഞവരും ഉണ്ടെന്ന് കാവ്യ പറഞ്ഞു.
സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ പേടിയുണ്ടായിരുന്നുവെന്ന് കാവ്യ പറയുന്നു. ജനങ്ങളുടെ അംഗീകാരം എനിക്ക് ഒപ്പമുണ്ടായിരുന്നു എന്നതായിരുന്നു എന്റെ അസറ്റ്. അത് പോയോ. ആൾക്കാർക്ക് എന്താണ് സംഭവമെന്ന് അറിയില്ലല്ലോ, എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
കാവ്യയുടെ വിവാഹമോചനത്തിന് ദിലീപിന് പങ്കുണ്ടെന്ന ചോദ്യത്തിനും കാവ്യ മറുപടി പറയുന്നുണ്ട്. ദിലീപ് എട്ടനെ അതിൽ ഉൾപ്പെടുത്തുന്നതിൽ വളരെയധികം വിഷമമുണ്ട്. പല ആളുകളും പല കാരണങ്ങളും പറയുന്നുണ്ട്. തെളിവ് സഹിതം ഉണ്ടെന്ന് പലരും പറയുന്നുണ്ട്. ദിലീപേട്ടനെ പോലെയുള്ള ആളെ അതിൽ ഉൾപ്പെടുത്തേണ്ടതില്ല.
എന്റെ കരിയർ ഞാൻ വീണ്ടും തുടങ്ങിയപ്പോൾ വളരെയധികം പിന്തുണച്ചവരാണ് ദിലീപേട്ടനും മഞ്ജുച്ചേച്ചിയും. എനിക്ക് തോന്നുന്നു, ദിലീപേട്ടനെക്കാളും പിന്തുണച്ചത് മഞ്ജുച്ചേച്ചിയാണ്, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും മഞ്ജു ചേച്ചിയോടാണ്. സിനിമിയിൽ ഉള്ള ആളെന്ന നിലയ്ക്ക് എന്നും കാവ്യ പറയുന്നു.
അതേസമയം, ഇതിനിടെ കാവ്യയുടെ പഴയ ഒരു വീഡിയോയും വൈറലാകുന്നുണ്ട്. വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.
പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.
2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റിൽ കാവ്യ മാധവൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റിൽ നടി മഞ്ജു വാര്യർ തിളങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കാവ്യയുടെ എൻട്രിയും. എമ്പുരാൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു എത്തിയത്. സ്റ്റെെലിഷ് ലുക്കാണ് മഞ്ജു തെരഞ്ഞെടുത്തതെങ്കിൽ ട്രെഡീഷണൽ ലുക്കാണ് കാവ്യ തെരഞ്ഞെടുത്തത്. രണ്ട് പേരുടെയും ലുക്കിലെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്. ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ മഞ്ജു വാര്യർ ഇന്ന് നടത്തുന്നുണ്ട്.
പല ലുക്കുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പണ്ടത്തേക്കാൾ സ്റ്റെെലിഷ് ആണ് മഞ്ജു വാര്യർ ഇന്ന്. നടിയെ ഒരുക്കുന്നത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളും സ്റ്റെെലിസ്റ്റുകളുമാണ്. അടുത്ത കാലത്ത് മഞ്ജുവിന്റെ വെെറലായ പല ലുക്കുകളും സ്റ്റെെൽ ചെയ്തിരിക്കുന്നത് സെലിബ്രിറ്റി സ്റ്റെെലിസ്റ്റായ ലിജി പ്രേമനാണ്. എമ്പുരാൻ ട്രെയിലർ ലോഞ്ചിലെ ലുക്കും സ്റ്റെെൽ ചെയ്ത്ത ലിജി പ്രേമനാണ്. അടുത്തിലെ ഒരു ഉദ്ഘാടനത്തിയപ്പോഴുള്ള മഞ്ജുവിന്റെ ലുക്ക്, വേട്ടയാൻ ലുക്ക് എന്നിവയെല്ലാം സ്റ്റെെൽ ചെയ്തത് ലിജി പ്രേമനാണ്.
തന്റെ കരിയറിൽ വളരെയേറെ തിരക്കുകളിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.