മലയാളികളെയും സിനിമാ മേഖലയിലുള്ളവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ ദിലീപിന്റെ പേര് ഉയർന്ന് വന്നതോടെ ദിലീപിനെ പിന്തുണച്ചു കൊണ്ടും പ്രതീകൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാ മേഖലയിലുള്ള പലരും ഇതിനോടകം തന്നെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനി നടത്തിയിരിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് വൈറലായി മാറുന്നത്.
കാവ്യാ മാധവന്റെ പിതാവിന് തന്നെ പരിചയമില്ലെന്ന വാദം തള്ളിയിരിക്കുകയാണ് പൾസർ സുനി. തന്നെ അറിയില്ലെന്ന് കാവ്യയുടെ പിതാവ് വിചാരണ വേളയിൽ കോടതിയിൽ പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും അദ്ദേഹം പറയുന്നു. പൾസർ സുനിയെ പരിചയമില്ലെന്നാണ് കാവ്യ മാധവന്റെ പിതാവ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ താനും അദ്ദേഹവുമായി നിരവധി സാമ്പത്തികള ഇടപാടുകൾ ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് തർക്കങ്ങളും ഉണ്ടായി.
അങ്ങനെയുള്ള ഒരാളാണ് യാതൊരു മര്യാദയും ഇല്ലാതെ തന്നെ അറിയില്ലെന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടികേട്ട് ഞാൻ ഞെട്ടിപ്പോയെന്നും പൾസർ സുനി പറയുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. അച്ഛൻ മാധവൻ, അമ്മ ശ്യാമള എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം തെറ്റാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അഭിപ്രായം.
തുടർന്ന് മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തി. എന്നാൽ ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനായിരുന്നു മാതാപിതാക്കളുടെ മൊഴിയെടുത്തത്.
‘ഞാനല്ല ഇത് അനുഭവിക്കേണ്ടത് മറ്റൊരു പെണ്ണാണെന്ന’ ദിലീപിന്റെ പ്രസ്താവന ഞാൻ ചെയ്തത് അല്ലെന്ന അർത്ഥമായിട്ട് എനിക്ക് തോന്നുന്നില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും അന്ന് പ്രതികരിച്ചിരുന്നു. ആ പെണ്ണിന് വേണ്ടിയാണ് എന്റെ ജീവിത്തതിൽ ഇത്തരം കാര്യങ്ങൾ ചെയ്‌തെന്നാണ് എനിക്ക് അതേക്കുറിച്ച വ്യാഖ്യാനിക്കാൻ തോന്നുന്നത്. അല്ലാതെ പല ചർച്ചകളിലും വന്നത് പോലെ അയാളിൽ നിന്നും മാറ്റി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന ഒരു തന്ത്രം പോലെയാണ് ഇതിനെ കൈകാര്യം ചെയ്തത്.
ഞാൻ ഇത് അനുഭവിക്കേണ്ട ആവശ്യം ഒന്നുമില്ല. അവർക്ക് വേണ്ടിയാണ് ഞാനിത് മുഴുവൻ അനുഭവിക്കുന്നത്. അവരെ എന്റെ വീട്ടിൽ കൊണ്ടുവന്നതിനും ഭാര്യയാക്കിയതുനുമൊക്കെ ഞാൻ അനുഭവിക്കുന്നതാണെന്ന അർത്ഥമാണ് ഞാൻ അതിന് കാണുന്നതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.
ഇക്കാര്യങ്ങളൊന്നും കാവ്യ മാധവൻ അറിയാതിരിക്കില്ലെന്ന് തന്നെയാണ് നൂറ് ശതമാനവും ഞാൻ വിശ്വസിക്കുന്നത്. കുറേകാലം ഭാര്യയല്ലായിരുന്നു എന്നുള്ള തരത്തിലായിരുന്നു ഇവർ തമ്മിലുള്ള ബന്ധം. മഞ്ജുവിനേക്കാൾ അധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തത് കാവ്യാ മാധവൻ എന്ന വ്യക്തിയെയാണ്. നമ്മളും കുറേക്കാലും ഈ മേഖലയിൽ തന്നെയായിരുന്നല്ലോ, ഇപ്പോഴുമാണ്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇത് ഒരിക്കലും അറിയാതിരിക്കില്ല.
പോയകാര്യം എന്തായി എന്ന് കാവ്യമാധവൻ ചോദിക്കുന്നതിനെ കുറിച്ച് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതെല്ലാം കാവ്യാ മാധവനും ദിലീപുമൊക്കെ അറിഞ്ഞാണ് ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ ആ വീട്ടിലുള്ള മറ്റുളളവർ അതിന് ശേഷമായിരിക്കാം അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.
ചേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീർച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും. വീട്ടിൽ കൊണ്ട് നടക്കുന്നതിൽ നല്ലത് ലക്ഷ്യയിൽ കൊണ്ടുപോയി കൊടുക്കുന്നതാണ് സേഫെന്ന് കരുതിക്കാണും.
അമ്മയും സഹോദരനും സഹോദരിയും മകളുമൊക്കെ അറിയാതിരിക്കാൻ രണ്ടുപേരും ചേർന്ന് കളിച്ച കളിയാണ് ഇതാണെന്നാണല്ലോ നമുക്ക് മനസ്സിലാവുന്നത്. സ്വന്തം അഭിഭാഷകനെ വെക്കുന്ന കാര്യത്തെക്കുറിച്ച് അതിജീവിതയോട് ചോദിക്കാറുണ്ടായിരുന്നു. സർക്കാരല്ലേ കേസ് നടത്തുന്നത്. അപ്പോൾ എനിക്ക് അത്തരത്തിലൊരു ഇടപെടൽ നടത്താനുള്ള സ്വാതന്ത്രം ഉണ്ടോയെന്ന് എനിക്ക് അറിയില്ലല്ലോ. എന്നെ പൂർണ്ണമായും സംരിക്ഷിക്കുന്നത് സർക്കാരാണെന്നുള്ള വിശ്വാസത്തിലാണ് അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
പ്രോസിക്യൂട്ടറെ വെക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അത് ആ രീതിയിൽ തന്നെയാവും മുന്നോട്ട് പോവുകയെന്നും അവർ വ്യക്തമാക്കി. ഈ കേസിൽ അതിജീവിത തന്നെ വിജയിക്കുമെന്ന വിശ്വാസം നമുക്ക് തീർച്ചയായിട്ടുമുണ്ട്. അവർ വിജയിക്കുന്നത് വരെ നമ്മളെല്ലാവരും ഇതിന്റെ പിന്നിൽ തന്നെയുണ്ടാവും. അതിജീവിതയുടെ ഒരു മാനസികാവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. കോടതിയിൽ ചെല്ലുമ്പോൾ ഒരു പെണ്ണിനോട് എല്ലാം തുറന്ന് പറയാൻ സാധിക്കും വിശ്വാസത്തിലാണ് ഒരു വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടത്. ആ വിശ്വാസമാണ് അവൾക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
അതുമാത്രമല്ല, ‘ചോദ്യം ചെയ്യൽ നീട്ടി കൊണ്ട് പോയ കാലയളവിൽ കാവ്യയ്ക്ക് നല്ലൊരു ട്യൂഷൻ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നന്നായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അഭിഭാഷകർ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകർക്ക് അൽപ്പം മനസാക്ഷിയുണ്ടാകും. എന്നാൽ ഇവിടെ പ്രതികൾ ചെയ്ത എല്ലാ വൃത്തികേടുകളും അറിഞ്ഞ് കൊണ്ട് തന്നെ, തെളിവുകൾ എല്ലാം അഭിഭാഷകർ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.
എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാൻ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാൻ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുക എന്നത് അവർ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോൾ ജനങ്ങളുടെ മനസിൽ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കിൽ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
2017ൽ ഈ കേസിന്റെ ആദ്യ ഘട്ടത്തിൽ മാഡം എന്ന സ്ത്രീ സാന്നിധ്യം ഉയർന്നു വന്നു എങ്കിലും സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിച്ചിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പൾസർ സുനി എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുവെന്നും വിവരമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്. ഇതിനെല്ലാം പിന്നാലെ ഈ ലക്ഷ്യ എന്ന സ്ഥാപനത്തിൽ തീപിടിച്ചിരുന്നു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിലും ദുരൂഹത പലരും ഉയർത്തിയിരുന്നു.
വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ അന്ന് പറഞ്ഞിരുന്നു. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
112 സാക്ഷി മൊഴികളും മുന്നൂറിലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ്രൈകംബ്രാഞ്ച് കോടതിയിൽ നൽകിയത്. നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തിൽ നിൽക്കവേ ആയിരുന്നു ദിലീപിന് എതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശനം. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപും കൂട്ടരുമാണെന്ന വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാർ ചില ഓഡിയോ ക്ലിപ്പുകളും തെളിവായ പുറത്ത് വിടുകയുണ്ടായി.
ദിലീപ് ദൃശ്യങ്ങൾ വീട്ടിൽ വെച്ച് കണ്ടു എന്നുളള ആരോപണം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കാവ്യാ മാധവന് എതിരെയും ആരോപണങ്ങൾ ഉയർന്നു. കാവ്യയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പ്രതി ചേർത്തില്ല. കേസിൽ തിരിച്ചടിയുണ്ടാകും എന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കെട്ടിയിറക്കിയതാണ് ബാലചന്ദ്ര കുമാറിനെ എന്നും ആരോപണങ്ങളെല്ലാം കളളക്കഥയാണ് എന്നുമാണ് പ്രതിഭാഗം ആരോപിച്ചത്.
അതേസമയം, നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നാണ് സുനി പറയുന്നത്. മുഴുവൻ തുകയും തനിക്ക് കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ ലഭിക്കാനുണ്ട്. ആവശ്യം വരുമ്പോൾ പലപ്പോഴായി പണം വാങ്ങി. ബലാത്സംഗം ചെയ്യാനാണ് ക്വട്ടേഷൻ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്താനും നിർദ്ദേശിച്ചുവെന്നും പൾസർ സുനി പറഞ്ഞു. ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടാകാൻ കാരണം കുടുംബം തകർത്തതാണ്. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറഞ്ഞിരുന്നു.