മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കാവ്യാ മലയാള സിനിമയുടെ മുഖമാണ് എന്നാണ് ആരാധകർ പറയാറുള്ളത്.
സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ വെല്ലാൻ ആർക്കുമാവില്ല. കാവ്യയുടെ തന്നെ ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. കാവ്യയുടെ മേക്കപ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസ് ആണ്.
അതേസമയം കാവ്യയെ മേക്കപ്പ് ചെയ്യുന്നത് എപ്പോഴുംവളരെ അധികം സന്തോഷം തരുന്ന കാര്യമാണെന്നും ‘കാവ്യയുടെ നാച്വറല്‍ ബ്യൂട്ടിയാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല എപ്പോഴും തിളങ്ങുന്ന, സൂക്ഷ്മവും സ്വാഭാവികവുമായ രൂപം കൊണ്ട് അത് എപ്പോഴും മെച്ചപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നു എന്നുമാണ് ഉണ്ണി പിഎസ് പറയുന്നത്.
മാത്രമല്ല ആരെയും മയക്കുന്ന കാവ്യയുടെ കണ്ണുകളാണ് തനിക്കേറ്റവും പ്രിയപ്പെട്ട കാന്‍വാസ്’ എന്നാണ് ഉണ്ണി പിഎസ് കാവ്യയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.