മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന നടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴും ആരാധകർ കാത്തിരിക്കുന്നത് സിനിമയിലേക്ക് തിരിച്ചുവരവിന് വേണ്ടിയാണു.
ഇപ്പോഴിതാ നടി ദീപാവലിയ്ക്ക് പങ്കിട്ട ചിത്രമാണ് ശ്രദ്ധനേടുന്നത്. വീണ്ടും ലക്ഷ്യയുടെ മോഡലായി എത്തിയിരിക്കുകയാണ് താരം.
ക്ലാസി ഗ്രീൻ ബർകേട് സിൽക്ക് സാരിയും ജോർജറ്റിന്റെ സാരിയു അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കാവ്യാ പങ്കുവെച്ചത്. അതീവ സുന്ദരിയായി നേടിയെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം കാവ്യയുടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. ദിലീപ് നായകനായി എത്തുന്ന വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ കാവ്യ വീണ്ടും ഒരു തിരിച്ചുവരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.
മാത്രമല്ല ഇതിന്റെ ഭാഗമായാണ് താരം വണ്ണം കുറച്ച് മെലിഞ്ഞത് എന്നും പലരും പറയുന്നു.