രണ്ട് ഭാര്യമാർക്കും ആ നിർദ്ദേശം; ദിലീപിന് മഞ്ജുവിന്റെ സമ്മതം ; രണ്ടുംകൽപ്പിച്ച് കാവ്യാ മാധവൻ സിനിമയിലേക്ക്; ഞെട്ടി കുടുംബം

അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ്‍ ദിവസം, ചെന്നെെയിൽ വെച്ചാണ് മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് പി മാധവൻ. സുപ്രിയ ടെക്സ്റ്റെെയിൽസ് എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു.

കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.

ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു കാവ്യയുടെ അച്ഛൻ. എല്ലാവരുടെയും മാധവേട്ടൻ. പലർക്കും അദ്ദേഹത്തിന്റെ വേർപാട് ഉൾകൊള്ളാനായിട്ടില്ല. ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപേ ഇരുവരും നടത്തിയ യാത്ര. ചെറുപ്പം മുതൽക്കേ അങ്ങനെയാണ് കാവ്യയെ ഇന്ന് കണുന്ന നിലയിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും മാധവൻ ആണ് കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത്.

അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. കാവ്യാ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ താരത്തിന്റെ അച്ഛന്റെയും ആഗ്രഹം അത് തന്നെയായിരുന്നു.

അതേസമയം 1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. അതുപോലെ തന്നെയാണ് കാവ്യയും ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യാ അഭിനയം നിർത്തി. ഇപ്പോഴിതാ ഇതിനെ കുറിച്ച് പറയുകയാണ് പ്രമുഖ സിനിമാ ജേർണലിസ്റ്റായ പല്ലിശ്ശേരി.

മാധവേട്ടന് ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നെന്നും കാവ്യയെക്കുറിച്ചാണതെന്നും അദ്ദേഹത്തിന്റെ ആഗ്രഹവും ആശങ്കയുമുണ്ടായിരുന്നെന്നും പല്ലിശ്ശേരി പറയുകയുണ്ടായി. മരിച്ച് പോയ അച്ഛന്റെ ആ​ഗ്രഹ പ്രകാരം കാവ്യ മാധവൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നെന്ന വാദമാണ് പല്ലിശ്ശേരി ഉയർത്തുന്നത്. ദിലീപിന്റെ മൗന സമ്മതം ഇതിനുണ്ടെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്ന് പല്ലിശ്ശേരി പറയുന്നു.

അതേസമയം ദിലീപിന് കാവ്യ മാധവന്റെ അച്ഛനെ നല്ല ബഹുമാനമാണ്, ഇഷ്ടമാണെന്നും കാവ്യയോടും ഇഷ്ടമാണെന്നും പറഞ്ഞ പല്ലിശ്ശേരി ദിലീപിന് എത്ര ഇഷ്ടമുണ്ടായാലും ദിലീപിന് ചില നിലപാടുകളുണ്ടെന്നും പറയുന്നു. തന്റെ ഭാര്യ അതേ രം​ഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശമെങ്കിലും ചോദിക്കുമ്പോൾ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. അതുപോലെ തന്നെയാണ് കാവ്യയും. പക്ഷേ വീണ്ടും മകൾ അഭിനയിക്കണമെന്ന ആ​ഗ്രഹം താരത്തിന്റെ അച്ഛനുണ്ടായിരുന്നു. ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപ് ചിരിച്ചു. ദിലീപിന് പൂർണ തൃപ്തിയില്ലെന്ന് ആം​ഗ്യങ്ങളിൽ നിന്ന് അദ്ദേഹം മനസിലാക്കി. എന്നാൽ തന്റെ അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആ​ഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിരുന്നു. എങ്കിലും അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ല. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണെന്നും നിലവിൽ ആ ആ​ഗ്രഹം നടത്തിക്കൊടുക്കാൻ ദിലീപ് ആലോചിക്കുന്നുണ്ടെന്നും പല്ലിശ്ശേരി കൂട്ടിച്ചേർത്തു.

Vismaya Venkitesh :