മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കാവ്യാ മലയാള സിനിമയുടെ മുഖമാണ് എന്നാണ് ആരാധകർ പറയാറുള്ളത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ വെല്ലാൻ ആർക്കുമാവില്ല. കാവ്യയുടെ തന്നെ ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്.
അതേസമയം ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ എന്ത് പോസ്റ്റ് ചെയ്താലും തെറി അഭിഷേകം നടത്തുന്ന കമന്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സ്നേഹത്താൽ മൂടുകയാണ് കാവ്യയെ. ഇന്ന് കാവ്യ പങ്കുവയ്ക്കുന്ന ഒരു ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ചുരിദാർ ആയാലും സാരി ആയാലും ഓരോ വേഷത്തിലും കാവ്യ എത്രത്തോളം സുന്ദരിയാവുന്നു എന്നതാണ്ആരാധകര്‍ ശ്രദ്ധിക്കുന്നത്. ലക്ഷ്യയുടെ ഓഫിഷ്യല്‍ മോഡല്‍ കൂടെയായ കാവ്യയുടെ പുതിയ ചിത്രവും അതിനു വന്ന കമന്റുമാണ് വൈറലാകുന്നത്.
കാവ്യയ്ക്ക് പ്രായം തോന്നി എന്ന് പറഞ്ഞവര്‍ ഇവിടെ വരൂ , ഇപ്പോഴത്തെ യുവ നടിമാരെയും തോല്‍പ്പിക്കുന്ന സൗന്ദര്യം, എന്തൊരു ഭംഗിയാണെന്റ കാവ്യേ.. എന്നിങ്ങനെ പോകുന്നു കാവ്യഭംഗിയെ പ്രശംസിക്കുന്ന കമന്റുകള്‍.
മാത്രമല്ല ഒരാൾ സിനിമ ഡയലോഗ് പഠിച്ചുകൊണ്ട് പങ്കുവെച്ചാണ് കാവ്യയോട് തന്റെ ഇഷ്ടം പറഞ്ഞിരിക്കുന്നത്. ‘ കാശും പുത്തനും ഒന്നും കണ്ടിട്ടല്ല, നിന്റെ ഒടുക്കത്തെ ഈ സൗന്ദര്യം കണ്ടിട്ടുമല്ല, സ്വഭാവം അറിഞ്ഞിട്ടുമല്ല, ഭ്രാന്തു പിടിക്കുന്നതു പോലെ എനിക്കങ്ങോടു ഒരിഷ്ടം തോന്നി..!! തോന്നിയാൽ തോന്നിയതാ… മനസ്സിലായോ’…- എന്നാണ് ആരാധകൻ കുറിച്ചത്.
ഇതോടെ നിരവധി ആരാധകർ മറുപടി നൽകി. ദിലീപ് കേൾക്കണ്ട, ചെന്നൈയിൽ കാവ്യയ്ക്കരികിൽ ദിലീപ് എത്തി.. ഇങ്ങനെ രസകരമായ കമന്റുകളാണ് കാവ്യയുടെ ചിത്രത്തിന് താഴെയായി വരുന്നത്.