മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് വൈറലായി മാറുന്നത്.
എന്നാൽ ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത് കാവ്യയുടെ ആ ലക്ഷ്യമാണ്. ഈ പോസ്റ്റുകള്‍ കണ്ടാല്‍ ഒരു കാര്യം വ്യക്തമാണ്, ഇപ്പോള്‍ കാവ്യയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ലക്ഷ്യ എന്ന വസ്ത്ര ബിസ്നെസ്സ്.
വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യ. എന്നാൽ വെറും വീട്ടമ്മയായല്ല. മറ്റെന്തെങ്കിലും വരുമാന മാര്‍ഗം കൂടെ തനിക്ക് വേണം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്. ഇപ്പോള്‍ അത് ഓഫ് ലൈനായും ഉണ്ട്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങൾ കഴിഞ്ഞാൽ ബാക്കി സമയം ബിസിനസിലാണ് കാവ്യാ.
മാത്രവുമല്ല ബിസിനസ് രംഗത്തേക്ക് ഇറങ്ങിയതിന് ശേഷം കാവ്യ മാധവന്‍ പാതിയില്‍ വച്ച് നിര്‍ത്തിയ തന്റെ പഠനം പുനരാരംഭിച്ചു. നിലവിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും കംപ്ലീറ്റ് ചെയ്തു.
അതിനൊപ്പം സിനിമകളിലും സജീവമായി. നിലവിൽ കാവ്യയ്ക്ക് കൂട്ടായി മീനാക്ഷിയും ദിലീപും എല്ലാം സപ്പോർട്ടും നൽകി കൂടെയുണ്ട്. ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. ഇരുവരുടെയും സൗഹൃദവും ഇതിൽ നിന്ന് വ്യക്തമാണ്.