ആ ഷൂട്ടിങ് സെറ്റിൽ വെച്ച് കാവ്യ മാധവനും സംവൃത സുനിലും ഒന്നിച്ചെത്തി? പിന്നിട് സംഭവിച്ചത്? ആ ചിത്രം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ ഉൾപ്പെടും.

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നായികമാരാണ് സംവൃത സുനിലും, കാവ്യ മാധവനും. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും.

താര സംഘടനയുടെ പരിപാടികള്‍ക്ക് വേണ്ടിയും അല്ലാതെയും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അവരുടെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം കാവ്യ മാധവനും സംവൃത സുനിലും ചെറുപ്പത്തില്‍ ഒരുമിച്ച് നിന്നെടുത്ത ഫോട്ടമാണ് വൈറലാകുന്നത്. എന്നാൽ ഇതെപ്പോഴാണ് സംഭവിച്ചത്, ഇങ്ങനെ വരാൻ സാധ്യതയില്ലലോ എന്നൊക്കെ ചിന്തിക്കേണ്ടതില്ല, ഈ ഫോട്ടോ എഐ ആണ്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഈ രീതിയിലുള്ള ഒരു ഫോട്ടോ വൈറലായിരുന്നു.

എന്നാൽ ആ പരിചിതമായ ചിത്രത്തെ ഈ രീതിയില്‍ രൂപം മാറ്റം വരുത്തിയിരിക്കുകയാണ്. കാവ്യയും സംവൃതയും ക്യൂട്ടാണ്. ഇരുവരും നായികയായി തുടക്കം കുറിച്ച കാലത്തെ ലുക്കാണ് ഈ എഐ ഫോട്ടോയില്‍ ഉള്ളത്.

പൃഥ്വിരാജ് നായകനായി എത്തിയ വാസ്തവം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോയില്‍ കാവ്യയും സംവൃതയും ചുരിദാര്‍ ധരിച്ചു നില്‍ക്കുന്നതായിരുന്നു. പുതിയ ചിത്രത്തിൽ രണ്ട് പേരും മിഡിയും ടോപ്പും ധരിച്ച് നില്‍ക്കുന്ന മനോഹരമായ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Vismaya Venkitesh :