എല്ലാം ചെയ്ത കൂട്ടിയത് കാവ്യയ്ക്ക് വേണ്ടി! പിന്നീട് പാരയായി! അയാളുടെ വെളിപ്പെടുത്തലിൽ ഞെട്ടി ദിലീപ്! പൊട്ടിക്കരഞ്ഞ് കാവ്യാ…!

മലയാള സിനിമയുടെ മുഖശ്രീ എന്ന് വിശേഷിപ്പിന്ന നടിയാണ് കാവ്യാ മാധവൻ. നടിയുടെ സിനിമകളെല്ലാം ഹിറ്റ് ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു.  നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും അതില്‍ ബഹുഭൂരിപക്ഷം ചിത്രങ്ങളിലും കാവ്യയുടെ സ്വന്തം ശബ്ദമായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

അന്നും ഇന്നും മിക്ക സിനിമകളിലും കാവ്യ മാധവന് വേണ്ടി ശബ്ദം നല്‍കി ഡബ്ബിങ് കലാകാരിയായ ശ്രീജയായിരുന്നു. എന്നാൽ പിന്നീട്  ശ്രീജ  അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ അത് തനിക്ക് തന്നെ പാരയായി മാറിയെന്നാണ് താരം പറയുന്നത്.

”സത്യം പറഞ്ഞാല്‍ അത് എനിക്ക് വലിയ പാരയായി.” വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് താൻ തന്നെയായിരുന്നെന്നും എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നെന്നും  ശ്രീജ പറയുന്നു.

കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചതെന്നും ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ’ എന്നൊക്കെയായിരുന്നു ആളുകളുടെ  കമന്റെന്നും വേദനയോടെ ശ്രീജ പറഞ്ഞു.

അതേസമയം മറ്റൊരു  മലയാള പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. എന്നാൽ അവർ ആദ്യം തന്നെ തന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വെക്കുമെന്നാണ്.  ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്നാണ് താൻ അവരോടു പറഞ്ഞതെന്നും ഇത്രയധികം ആളുകളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് തനിക്ക് തന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഒരു സങ്കടം അല്ലേയെന്നും ശ്രീജ കൂട്ടിച്ചേർത്തു.

Vismaya Venkitesh :