ഷൂട്ടിങ് സമയങ്ങളിൽ കുടുംബത്തിൽ നിന്ന് മാറിനിന്നു; ആർട്ടിസ്റ്റ് എന്ന നിലയിൽ ആ കാലയളവിൽ ജീവിതം ആസ്വദിച്ചു….

മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്ന പോലെ തന്നെ കവിത സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്.

ഇപ്പോഴിതാ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലിനെക്കുറിച്ചു ഒരു കുറിപ്പമായി എത്തിയിരിക്കുകയാണ് താരം. മൂന്ന് വർഷം മുൻപ് അയലത്തെ സുന്ദരി സീരിയലിന്റെ അവസാന രംഗം ഷൂട്ട് ചെയ്തതിനെക്കുറിച്ചു ഓർത്തെടുക്കുകയാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.

”മൂന്ന് വർഷം മുൻപ് ഏകദേശം ഈ സമയത്താണ് ഞാൻ അയലത്തെ സുന്ദരിയുടെ അവസാന സീൻ ഷൂട്ട് ചെയ്തതും ഡബ്ബ് ചെയ്തതും. ആ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ സ്വയം ഒരു കഥാപാത്രമായി മാറുക എന്നത് ഇപ്പോഴും സംഭവിക്കുന്ന ഒന്നല്ല. കാവ്യലക്ഷ്മിക്ക് ഒരുപാട് കുറവുകളുണ്ടായിരുന്നു. അതുപോലൊരു കഥാപാത്രം സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള അവസരവും അത്ര സുലഭമല്ല. ഏകദേശം മൂന്നു വർഷം ഞാൻ ഉണരുന്നതും ഷൂട്ട് ചെയ്യുന്നതും ഉറങ്ങുന്നതും ഒക്കെ ആ കഥാപാത്രമായിട്ടായിരുന്നു

ഷൂട്ടിങ് സമയങ്ങളിൽ കുടുംബത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു എങ്കിലും, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ആ കാലയളവിൽ ജീവിതം താൻ നന്നായി ആസ്വദിച്ചു..അവസാന ഷോട്ടിന് ഡബ്ബ് ചെയ്യുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ കരഞ്ഞു”; കവിത കുറിച്ചു

അയലത്തെ സുന്ദരിക്ക് ശേഷം കെ കെ രാജീവ് തന്നെ സംവിധാനം ചെയ്ത തോന്ന്യാക്ഷരങ്ങൾ എന്ന സീരിയലിലൂടെ കവിത അഭിനയ രംഗത്തേക്ക് തിരിച്ചു വരവ് നടത്തി. ഈ സീരിയലിലെ ആൻസി എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരം സ്വന്തമാക്കിയിരുന്നു.

Noora T Noora T :