ആരുടെയും സ്വഭാവസർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല, അഹങ്കാരി എന്ന പേര് ഒക്കെ ഒരുപക്ഷെ അങ്ങനെ വന്നതായിരിക്കാം ; കവിത നായർ

കെ കെ രാജീവ് പരമ്പരകളിലെ നിറസാന്നിധ്യം, സംസ്ഥാന അവാർഡ് നേടിയ നടി, അങ്ങനെ കവിത നായർക്ക് വിശേഷണങ്ങൾ പലതാണ്. അയലത്തെ സുന്ദരിയിലെ കാവ്യലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കവിത പിന്നെയും തന്റെ അഭിനയ മികവുകൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നു.
. നടി എന്നതിലുപരി അവതാരക കൂടിയായ കവിത ഇപ്പോൾ അനുരാഗ ഗാനം പോലെ എന്ന പരമ്പരയിൽ സുമിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് സുമിത. മൂന്നുവർഷത്തെ ഇടവേളകൾക്കിടയിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നുപോയെങ്കിലും ആത്മസംപിതൃപ്തി നൽകുന്ന ഒരു വേഷത്തിനായി താൻ കാത്തിരുന്നുവെന്നും കവിത പറയുന്നു.

വിവാഹത്തിനുശേഷമാണ് വരുമാനത്തെ കുറിച്ച് കൂടുതൽ ബോതർ ചെയ്തുതുടങ്ങിയത്. ലോങ് റണ്ണിങ് പ്രോജക്ടുകൾ ഏറ്റെടുത്തിരുന്നതും വരുമാനത്തെക്കുറിച്ചുള്ള ചിന്ത കൊണ്ടാണ്. ആരോടും തന്റെ ആവശ്യത്തിനായി ഫിനാൻഷ്യൽ സപ്പോർട്ട് തേടാൻ എനിക്ക് ഇഷ്ടമല്ല. ഫിനാൻഷ്യൽ ഇഷ്യൂ കാരണം കൊണ്ട് ഒരിക്കലും മെന്റൽ സ്ട്രഗിൾ ഉണ്ടായിട്ടില്ല, പക്ഷേ കോവിഡിന്റെ കാലഘട്ടത്തിൽ ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയിരുന്നു- കവിത ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞു.


കോവിഡ് സമയം വേണ്ടെന്നുപറഞ്ഞ സീരിയലുകൾ ഇന്നും നിറഞ്ഞോടുന്നുണ്ട് കവി പറയുന്നു. കവിത നായർ ഹോട്ട് എന്നൊക്കെ ആളുകൾ സേർച്ച് ചെയ്തു നോക്കാറുണ്ടന്ന് സുഹൃത്തുക്കൾ പറഞ്ഞറിയാം. സസൂഷ്മം ഞാൻ അതിനെ കണ്ടിട്ടില്ല.

വാടകയ്ക്ക് ഒരു ഹൃദയം എന്ന പദ്മരാജൻ സാറിന്റെ നോവൽ ടെലിവിഷൻ ആവിഷ്കാരമായി വന്നു, ജയഭാരതി ചെയ്ത കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്- കവിത പറയുന്നു.

ഞാൻ അന്ന് ചെയ്ത ആ കഥാപാത്രത്തിന്റെ ക്ലിപ്പുകൾ ഒക്കെ യൂ ട്യൂബിൽ ഒക്കെ വന്നു. അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന ഒരു പരിശുദ്ധമായ സീൻ ഉണ്ട്. ആ ചിത്രത്തെ വച്ച് ക്ലിക്ക് ബൈറ്റുകൾ കിട്ടാൻ ആണ് പിന്നീട് പലരും ശ്രമിച്ചത്. ഞാൻ ശരിക്കും വണ്ടർ അടിച്ചുപോയി. ഈ ഹോട്ട് സെക്സി എന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല. അതിനെ നെഗറ്റിവ് ആയി എടുത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കില്ല.

ആരുടെയും സ്വഭാവസർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അഹങ്കാരി എന്ന പേര് ഒക്കെ ഒരുപക്ഷെ അങ്ങനെ വന്നതായിരിക്കാം. മുഖം കറുപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ തുടക്കത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല. പക്ഷേ ജോലിയെ ബാധിക്കുന്ന രീതിയിൽ എന്തെങ്കിലും വന്നാൽ അത് വിഷയമാണ്.- കവിത പറയുന്നു. അടുത്തിടെയുണ്ടായ ആരോഗ്യ അവസ്ഥയേക്കുറിച്ചും കവിത പറയുന്നുണ്ട്.

കണ്ണിന് ഒരു ഇൻഫെക്ഷൻ ഉണ്ടായി, അത് ട്രീറ്റ്മെന്റ് ചെയ്യാൻ വൈകി. എന്നാൽ അതിൽ ഒരു സർജറി വേണ്ടിവന്നു. എന്നാൽ നാല് ദിവസം കൊണ്ട് ഹീൽ ആയി എന്നും കവിത പറഞ്ഞു.

എല്ലാവിധത്തിലും തനിക്ക് സപ്പോർട്ട് നൽകുന്ന ആളാണ് ഭർത്താവ് . ഇടക്കാലത്ത് ബെൽസ് പാൾസി ഉണ്ടായി, അപ്പോൾ ഷോക്ക് ട്രീറ്റ്മെന്റും, ഫിസിയോയും ചെയ്യേണ്ടി വന്നു.പകുതി മുഖം വച്ചും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിനെ ഒക്കെ ഓവർകം ചെയ്തത് എന്റെ കൂടെ നല്ല ഒരു പാർട്ണർ ഉള്ളതുകൊണ്ടാണ്. കവിത അഭിമുഖത്തിൽ പറയുന്നു

AJILI ANNAJOHN :