സിനിമയിലെ ചുംബന രംഗം കണ്ടു അമ്മ കരഞ്ഞു -നടൻറെ തുറന്നു പറച്ചിൽ .

യുവ ആരാധകർക്ക് ഇടയിൽ തരംഗമായി കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് കാർത്തിക് ആര്യൻ .
‘ലുക്കാ ചുപ്പി ‘ എന്ന താരത്തിന്റെ ചിത്രം വൻ വിജയമായിരുന്നു.’പ്യാര്‍ കാ പൂച്ച്‌ന’ എന്ന തന്റെ ചിത്രത്തിലെ ചുംബന രംഗത്തെ കുറിച്ച് വീണ്ടും മനസ്സു തുറക്കുകയാണ് ബോളിവുഡിലെ യുവ നടന്മാർക്ക് ഇടയിൽ ഏറെ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന താരം .

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തന്റെ സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച്‌ കാര്‍ത്തിക് ആര്യന്‍ പങ്കുവച്ചത്.

‘പ്യാര്‍ കാ പൂച്ച്‌ന’ എന്ന ചിത്രത്തിലെ ചുംബന രംഗം കണ്ടു അമ്മ കരഞ്ഞിട്ടുണ്ട് , മുത്തശ്ശി പൊട്ടിത്തെറിച്ചു, സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചിട്ട് ഇത്തരം സീനുകളില്‍ അഭിനയിച്ചത് അവരെ പ്രകോപിപ്പിച്ചു. അന്നത്തെ അവരുടെ ദേഷ്യം തീര്‍ത്തും ന്യായമായിരുന്നു, പക്ഷെ ഇന്ന് എന്റെ അമ്മയും മുത്തശ്ശിയും എന്നെയോര്‍ത്ത് സന്തോഷിക്കുന്നു, എന്റെ കരിയര്‍ വളര്‍ച്ചയില്‍ അവര്‍ക്ക് അഭിമാനമുണ്ട്, കാര്‍ത്തിക് ആര്യന്‍ പങ്കുവയ്ക്കുന്നു.

karthik aryan about his kissing scene in his movie

Sruthi S :