ആദ്യപ്രണയം തോന്നിയത് ഈ നടനോടാണ്; വെളിപ്പെടുത്തലുമായി കരീന!

ബോളിവുഡ് അടക്കി ഭരിച്ച നായികയാണ് കരീന കപൂർ .എങ്ങും ആരാധകരുള്ള താരമാണ് കരീന കപൂർ. ആദ്യപ്രണയത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് കരീന കപൂര്‍. താരം വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിന് ഇടയിലാണ് താരം രഹസ്യം തുറന്ന് പറഞ്ഞത്.

1990ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസ്സില്‍ കയറിയത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ തവണ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നു. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്.

അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസിലാണ് കരീന കപൂര്‍ ഇനി അഭിനയിക്കുക. അര്‍ഫാന്‍ ഖാനൊപ്പമുള്ള അംഗ്രോറി മീഡിയം, കരണ്‍ ജോഹര്‍ ചിത്രം തകട് എന്നിവയിലും താരം എത്തുന്നുണ്ട്.

kareena talk about her first love

Sruthi S :