എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് കരീന കപൂർ

എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് കരീന കപൂര്‍. വര്‍ക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് കരീന കുറിച്ചത് രസകരമായ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

”എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് തോന്നുന്നു… ഒരു ദിവസം നൂറ് പൗട്ട്‌സുകളാണ് ചെയ്യുന്നത്” എന്നാണ് കരീന സെല്‍ഫിക്കൊപ്പം കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരു നൂറെണ്ണം കൂടി ഇനിയും ചെയ്യാന്‍ കഴിയും എന്നാണ് ആരാധകരുടെ പക്ഷം.ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ആമിര്‍ ചിത്രത്തിലാണ് കരീന അഭിനയിച്ചു കൊണ്ടിരുന്നത്. കരണ്‍ ജോഹര്‍ ചിത്രം ‘താക്കത്’ലും കരീന വേഷമിടും.

Noora T Noora T :