” വന്ന വഴി മറക്കരുത് ” – പ്രിയങ്ക ചോപ്രയെ പരസ്യമായി താക്കീതു ചെയ്ത് കരീന കപൂർ !

മിസ് വേൾഡ് പട്ടം സ്വന്തമാക്കി ബോളിവുഡിൽ ചുവടു വച്ച പ്രിയങ്ക ചോപ്ര ഇപ്പോൾ നീണ്ട കുറെ കാലമായി ഹോളിവുഡിലാണ് സജീവം . രണ്ടര വർഷത്തോളമായി ബോളിവുഡിൽ താരം ഒരു ചിത്രം ചെയ്തിട്ട്. ഇതിനിടയിൽ കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള വിവാഹവും കഴിഞ്ഞു .

വിവാഹ ശേഷം കോഫി വിത്ത് കരൺ ജോഹർ ഷോയിൽ കരീന കപൂറിനൊപ്പം പങ്കെടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര . ബോളിവുഡിലെ പ്രിയങ്കയുടെ അവസാന ചിത്രം 2016 ലെ ഗംഗാജൽ ആയിരുന്നു. ഇപ്പോൾ കരൺ ജോഹർ ഷോയിൽ പ്രിയങ്കയോട് താക്കീത് നൽകുകയാണ് കരീന കപൂർ.

പ്രിയങ്കയോട് വന്ന വഴി മറക്കരുത് എന്നാണ് കരീന കപൂർ പറഞ്ഞത്. നടൻ വരുൺ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന പരിഭവത്തോടെ പെരുമാറിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന പ്രിയങ്കയോട് ആദ്യം ചോദിച്ചത്. നിങ്ങൾക്കിപ്പോൾ ​ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.

ഇപ്പോൾ ഹോളിവുഡിലെ നിറസാന്നിദ്ധ്യമായ പ്രിയങ്ക വിവാഹശേഷം ലോസ് ആഞ്ചൽസിലേക്ക് താമസം മാറിയിരിക്കുകയാണ് .നവാ​ഗതാ സംവിധായകനായ രാജ് മെഹ്തയുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് കരീന. ​ഗുഡ് ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ്കുമാറാണ് നായകൻ. ചിത്രം സെപ്തംബർ ആറിന് റിലീസിനെത്തും.

എന്തായാലും ഇപ്പോൾ ഈ തർക്കത്തിലും താക്കീതിലും സമൂഹ മാധ്യമങ്ങൾ വലിയ ചർച്ചകളാണ് നടത്തുന്നത്.ഭൂരിപക്ഷം പേരും കരീനയുടെ വാക്കുകൾ പിന്തുണച്ചപ്പോൾ ചിലർ പറയുന്നത്, കരീനയ്ക്ക് പ്രിയങ്കയോടുള്ള അസൂയ കാരണമാണ് ഇങ്ങനെ സംസാരിക്കുന്നതെന്നായിരുന്നു.

kareena kapoor warns priyanka chopra

Sruthi S :