സ്വര ചെയ്തത് അഭിനന്ദനമർഹിക്കുന്ന കാര്യമാണ് – സ്വയംഭോഗ രംഗത്തെ പിന്തുണച്ച് കരൺ ജോഹർ

സ്വര ചെയ്തത് അഭിനന്ദനമർഹിക്കുന്ന കാര്യമാണ് – സ്വയംഭോഗ രംഗത്തെ പിന്തുണച്ച് കരൺ ജോഹർ

വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻ പന്തിയിലാണ് സ്വര ഭാസ്കർ. വസ്ത്രധാരണത്തിന്റെ പേരിലാണ് കൂടുതലും താരം വിവാദങ്ങൾ സൃഷ്ടിക്കാറുള്ളതെങ്കിലും ഇത്തവണ സിനിമയിലെ രംഗത്തിന്റെ പേരിലാണ് വിവാദം സൃഷ്ടിച്ചത്. വീരേ ദി വെഡിങ് എന്ന ചിത്രത്തിലാണ് സ്വര അഭിനയിച്ചത്. സോനം കപൂർ , കരീന കപൂർ എന്നിവർക്കൊപ്പം അഭിനയിച്ച ചിത്രത്തിൽ ഒരു സ്വയം ഭോഗ രംഗത്തിലാണ് സ്വര പ്രത്യക്ഷപെട്ടത്.

ഈ രംഗം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍.

വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. അതെപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ട കരണ്‍ സ്വയം ഭോഗ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയെയും സംവിധായകനെയും അഭിനന്ദിച്ചു. മോശമായ പ്രതികരണങ്ങളും, ട്രോളുകളും ഒക്കെ ഉണ്ടായെങ്കിലും സ്വയംഭോഗം എന്ന വിഷയം ചര്‍ച്ചകളില്‍ ഇടം നേടാന്‍ ഈ വിവാദം കാരണമായെന്നും താരം അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങള്‍ ദൈവത്തിന് നിരക്കാത്തതു ദൈവദൂഷണമാണെന്നുമൊക്കെ കരുതിയിരിക്കുന്ന ആളുകള്‍ ഈ വിഷയത്തെകുറിച്ച്‌ മുന്‍നിര മാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ തുടങ്ങിയെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

karan johar about swara bhaskar

Sruthi S :