മോഹൻലാലിന് വീണ്ടും 100 കോടി ബമ്പർ; ആഘോഷമാക്കി ആരാധകർ!

മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പൻ 100 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നു.ചിത്രം തീയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുമ്പോൾ മലയാളികൾക്കും തമിഴകത്തിനും ഒരുപോലെ സന്തോഷിക്കാം.പുലിമുരുകന് ശേഷമുള്ള ലാലേട്ടന്റെ അടുത്ത 100 കോടി ബമ്പർ.ഈ അടുത്തിടെ ഇറങ്ങിയ ലൂസിഫറിന് 200 കോടി കളക്ഷന്‍ ലഭിചിരുന്നു.

സൂര്യയും മോഹൻലാലും കേദ്രകഥാപാത്രമായി എത്തുന്നതിനാൽ ചിത്രത്തിന് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രാധാന്യം ലഭിക്കുന്നുണ്ട് .സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തിയ കാപ്പാന് എല്ലായിടത്ത് നിന്നും വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി ലഭിച്ചതിന്റെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ആഘോഷത്തില്‍ സംവിധായകന്‍ കെ വി ആനന്ദ്,. നടന്മാരായ സൂര്യ, ആര്യ, നടി സയേഷ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്നു.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീടും ലഭിച്ചതിനാല്‍ കേരളമടക്കമുള്ള സെന്ററുകളില്‍ നിന്നും കാപ്പാന് മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.

kappan movie enter 100 crore club

Sruthi S :