ജർമൻ ആരാധകരെ ട്രോളി കണ്ണൂർ കളക്റ്റർ !!!

ജർമൻ ആരാധകരെ ട്രോളി കണ്ണൂർ കളക്റ്റർ !!!

ലോകകപ്പിൽ ദക്ഷിണ കൊറിയയോട് പരാജയം നേരിട്ട ജർമനിയെ ട്രോളുകൾ കൊണ്ടാണ് എല്ലാവരും തകർത്തത്. ഇപ്പോൾ ജർമനി ഫാൻസിനെ ട്രോളി കണ്ണൂർ കളക്ടർ രംഗത്തെത്തിയിരിക്കുകയാണ്.

ജര്‍മനിയുടെ ലോകകപ്പില്‍ നിന്നുള്ള ദയനീയ പുറത്താകലില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ജര്‍മന്‍ ആരാധകരെ അല്‍പം ട്രോളിയും ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചും കൊണ്ട് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0 നാണ് പരാജയപ്പെടുത്തിയത്.

‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നാണ് കളക്ടര്‍ കുറിച്ചത്.വലിയ പ്രതീക്ഷയുമായെത്തിയ ലോക ചാമ്പ്യന്‍മാരുടെ പരാജയത്തില്‍ ആരാധകരെ കുറച്ച് ട്രോളിക്കൊണ്ടായിരുന്നു കളക്ടറുടെ പോസ്റ്റ്.

kannur collector trolled german fans

Sruthi S :